സിസ്​റ്റർ ലൂസിക്കെതിരെ നടപടി എടുത്തിട്ടില്ലെന്ന്​ ഇടവക

മാനന്തവാടി: സിസ്​റ്റർ ലൂസിക്കെതിരെ രൂപത പ്രതികാര നടപടികൾ സ്വീകരിച്ചെന്ന വാര്‍ത്ത അടിസ്​ഥാനരഹിതമാണെന്ന് ഇടവക വികാരി ഫാദർ സ്​റ്റീഫന്‍ കോട്ടക്കല്‍ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇടവകക്കൂട്ടായ്മയുടെ ആത്മീയമായ വളര്‍ച്ചയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്ന നിലയില്‍ ഇടവകയില്‍ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ അവരുടെ സുപ്പീരിയര്‍ വഴി പ്രസ്തുത വ്യക്തിയുടെ ശ്രദ്ധയിൽപെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.

ഇടവക വികാരിയുടെ വാർത്തക്കുറിപ്പി​​​െൻറ പൂർണരൂപം
സീറോ മലബാര്‍ സഭയുടെ വ്യക്തിനിയമം 144ാം ആര്‍ട്ടിക്കിള്‍ പ്രകാരവും രൂപതാനിയമാവലി നമ്പര്‍ 371 പ്രകാരവും ഒരു ഇടവകസമൂഹത്തില്‍ വിശുദ്ധ കുര്‍ബാന നൽകുന്നതിന് സാധാരണ ശുശ്രൂഷകരായ വൈദികര്‍ക്കും ഡീക്കന്മാര്‍ക്കും പുറമെ അസാധാരണ ശുശ്രൂഷകരെ നിയോഗിക്കുന്നതിനുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അപ്രകാരം നിയോഗിക്കപ്പെടുന്ന വ്യക്തികള്‍ ഈ ശുശ്രൂഷ നിര്‍വഹിക്കേണ്ടത് വികാരിയച്ച​​​​െൻറ നിര്‍ദേശപ്രകാരമാണ് (സീറോ മലബാര്‍ സഭാനിയമം 144,7; രൂപതാനിയമാവലി 371, യ.) തനിക്ക് ഏൽപിക്കപ്പെട്ടിരിക്കുന്ന വിശ്വാസസമൂഹത്തെ വിശ്വാസത്തില്‍ വളര്‍ത്താനും പരിപാലിക്കാനും കടപ്പെട്ട ഇടവക വികാരിതന്നെയാണ് ആ ഇടവകയുടെ വിശ്വാസ പരിശീലനകാര്യങ്ങള്‍ക്കും നേതൃത്വം നൽകേണ്ടത്. വിശ്വാസപരിശീലനം നൽകേണ്ടവരെ നിയമിക്കുന്നതും വികാരിയച്ചന്‍ തന്നെയാണ്. വിശുദ്ധ കുര്‍ബാന നൽകുന്നതിനും വിശ്വാസ പരിശീലനം നൽകുന്നതിനും നിയോഗിക്കപ്പെടുന്നവര്‍ ഇടവക സമൂഹത്തിന് സമ്മതരും തിരുസ്സഭയുടെ നടപടിക്രമങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരുമായിരിക്കണം എന്നത് സഭാനിയമപ്രകാരം നിര്‍ബന്ധമുള്ള കാര്യമാണ്.

കാരക്കാമല ഇടവകയിലെ എഫ്.സി.സി സന്യാസ സമൂഹത്തി​​​െൻറ സുപ്പീരിയറുമായി ആലോചിച്ച് ഇടവകയില്‍ വിശ്വാസപരിശീലനത്തിനും വിശുദ്ധകുര്‍ബാന നൽകുന്നതിനും അവരുടെ സമൂഹാംഗങ്ങളുടെ സേവനം ലഭ്യമാക്കിയിരുന്നു. സിസ്​റ്റർ ലൂസി എഫ്.സി.സി സുപ്പീരിയറുടെ നിര്‍ദേശാനുസരണം മറ്റുള്ളവരോടൊപ്പം ഇക്കാര്യങ്ങളില്‍ സഹകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അടുത്തിടെയായി സാമൂഹമാധ്യമങ്ങളിലുള്ള എഴുത്തിലൂടെയും മറ്റ് മാധ്യമങ്ങളില്‍ സന്നിഹിതയായും സിസ്​റ്റർ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇടവകയിലെ വിശ്വാസ സമൂഹത്തിന് അവരുടെ വിശ്വാസജീവിതവും ആത്മീയദര്‍ശനവുമായി പൊരുത്തപ്പെടുന്നതല്ല എന്ന് പ്രകടമായി അനുഭവപ്പെടുകയും പലരും അത് ഫോണ്‍മുഖേന അറിയിക്കുകയും ചെയ്തു.

മേൽപറഞ്ഞതരം ആശയഗതികളുള്ളവര്‍ പരിശുദ്ധ കുര്‍ബാന തങ്ങള്‍ക്കെഴുന്നള്ളിച്ചുതരുന്നതിലും തങ്ങളുടെ കുട്ടികള്‍ക്ക് വിശ്വാസപരിശീലനം നൽകുന്നതിലും ബുദ്ധിമുട്ടുണ്ടെന്ന് ഇടവകയുടെ ആലോചനാസമിതി സമ്മേളിച്ചപ്പോള്‍ അവര്‍ ശ്രദ്ധയിൽപെടുത്തുകയും പ്രസ്തുത കാര്യം എഫ്.സി.സി കാരക്കാമല സമൂഹത്തി​​​െൻറ സുപ്പീരിയറെ അറിയിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട സുപ്പീരിയര്‍ ഈ വിവരം സിസ്​റ്റർ ലൂസിയെ ധരിപ്പിച്ചിട്ടുണ്ട്.

സിസ്​റ്റർ ലൂസിക്കെതിരെ പ്രതികാരനടപടികള്‍ രൂപത സ്വീകരിച്ചെന്ന വാര്‍ത്ത വ്യാജമാണ്. അതേസമയം, ഇടവകക്കൂട്ടായ്മയുടെ ആത്മീയമായ വളര്‍ച്ചയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്ന നിലയില്‍ ഇടവകയില്‍ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ അവരുടെ സുപ്പീരിയര്‍ വഴി പ്രസ്തുത വ്യക്തിയുടെ ശ്രദ്ധയിൽപെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിലും സന്യാസിനി എന്ന നിലയിലും സഭാപരമായ ഒരു വിലക്കുകളും സിസ്​റ്റർക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. മേൽപറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്.


പിന്തുണച്ചവർക്കെതിരെ നടപടിയെടുത്താൽ ചെറുക്കും -സിസ്​റ്റർ അനുപമ
കോട്ടയം: സമരത്തി​​​​െൻറ പേരിൽ വൈരനിര്യാതന ബുദ്ധിയോടെ സഭ പെരുമാറിയാൽ നേരിടുമെന്ന് സിസ്​റ്റർ അനുപമ. ബിഷപ്പിനെതി​െര നടപടി വേണമെന്ന ആവശ്യത്തെ പരസ്യമായി പിന്തുണച്ചതി​​​​െൻറ പേരിൽ സിസ്​റ്റർ ലൂസി കളപ്പുരക്ക് സഭാപ്രവർത്തനങ്ങളിൽ വിലക്കേർപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അവർ. സഭ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത്തരം വിലക്കുകളിലൂെട എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. എല്ലാ കന്യാസ്ത്രീകൾക്കും അപമാനമുണ്ടാക്കുന്നതാണ് നടപടി. ഞങ്ങൾക്കതിരെയും നടപടി ഉണ്ടാകുമായിരിക്കും. ചെറുക്കാൻ ഏതുരീതിയിലും സമരം ചെയ്യും. ഞങ്ങൾക്കുവേണ്ടിയാണ് സിസ്​റ്റർ ലൂസി സമരം ചെയ്തത്. എല്ലാ പിന്തുണയും ലൂസിക്ക് നൽകും -അനുപമ പറഞ്ഞു.

മാനന്തവാടി സീറോ മലബാര്‍ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്​റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗവുമായ സിസ്​റ്റര്‍ ലൂസി കളപ്പുരയെയാണ് പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കി ഇടവക അറിയിപ്പ് നൽകിയത്. കൊച്ചിയിലെ സമരപ്പന്തലിലും മാധ്യമചർച്ചകളിലും ലൂസി ബിഷപ് ഫ്രാങ്കോക്കെതിരെ സംസാരിച്ചിരുന്നു.

സിസ്​റ്റർ ലൂസിക്ക് പിന്തുണയുമായി യുവജനങ്ങൾ
മാനന്തവാടി: ബിഷപ്​ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്​റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരസ്യ നിലപാട് സ്വീകരിച്ച കാരക്കാമല എഫ്.സി കോൺ​െവൻറ്​ അംഗം സിസ്​റ്റർ ലൂസിക്കെതിരെ സഭ നേതൃത്വം നടപടി സ്വീകരിച്ചതിൽ വ്യാപക പ്രതിഷേധം. ഞായറാഴ്ച രാവിലെ ഒമ്പതോടെ കുർബാനക്കു പോയ സിസ്​റ്റർ 10.30ഓടെയാണ് മഠത്തിൽ തിരിച്ചെത്തിയത്. ഈ സമയം മാധ്യമ പ്രവർത്തകർ സിസ്​റ്ററുടെ അഭിപ്രായങ്ങൾ പകർത്തുന്നതിനിടെ പിന്തുണയുമായി കെ.സി.വൈ.എം പ്രവർത്തകർ മഠത്തിലെത്തി. സിസ്​റ്റർ വഹിച്ച ചുമതലകളിൽ തന്നെ അവർക്ക് വീണ്ടും തുടരാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - no action taken against sister Lussi says Parish -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.