Posted On
date_range Updated On
date_range പൊലീസ് മുഖ്യമന്ത്രിയുടെ ഗുണ്ടാസംഘമായി -എൻ.കെ. പ്രേമചന്ദ്രൻ
കൊല്ലം: കേരള പൊലീസ് മുഖ്യമന്ത്രിയുടെ മാഫിയാ ഗുണ്ടാസംഘമായി അധഃപതിെച്ചന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ഉൾപ്പെടെ കോൺഗ്രസിന്റെ സമുന്നതരായ നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേർക്ക് ഒരു പ്രകോപനവുമില്ലാതെ കണ്ണീർവാതകം പ്രയോഗിച്ചത് പ്രതിഷേധാർഹമാണ്.
പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയും ആക്രമണം നടത്തുന്നവരെ അനുമോദിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ സമീപനം അത്യന്തം അപലപനീയമാണ്. നവകേരള സദസ്സിന്റെ ധൂർത്തും പിരിവും അഴിമതിയും സഹിക്കാനാവാതെ ജനം പ്രതിഷേധിക്കുന്നതിലെ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്കെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.