തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന്‍െറയും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍െറ രാജിയുടെയും അന്തരീക്ഷത്തില്‍ നിയമസഭാ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. സ്വാശ്രയ വിഷയത്തില്‍ എം.എല്‍.എമാരുടെ നിരാഹാരത്തെതുടര്‍ന്ന് അവസാനിപ്പിച്ച സമ്മേളനം വീണ്ടും ആരംഭിക്കുമ്പോള്‍ ബന്ധുനിയമനം, കണ്ണൂരിലെ കൊലപാതകം എന്നീ പുതിയ ആയുധങ്ങളുമായാകും പ്രതിപക്ഷം സഭയിലത്തെുക. എന്നാല്‍, ആരോപണ വിധേയനായ ഇ.പി. ജയരാജന്‍ രാജിവെച്ചത് സര്‍ക്കാറിന് ആശ്വാസമേകും. ഇതിനാല്‍തന്നെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട നീക്കമാകും പ്രതിപക്ഷം നടത്തുക.

അതേസമയം, ബന്ധുനിയമനം സംബന്ധിച്ച വിഴുപ്പലക്കലിന് സഭ വേദിയാകും. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് നടന്ന ബന്ധുനിയമനങ്ങളുടെ പട്ടിക ഭരണപക്ഷവും ശേഖരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ആരോപണ വിധേയരായ ബന്ധുക്കളില്‍ രണ്ടുപേര്‍ മാത്രമാണ് രാജിവെച്ചത്. മറ്റു നിരവധി നിയമങ്ങള്‍ക്കെതിരെയും ആക്ഷേപം വന്നിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ സ്റ്റാന്‍ഡിങ് കോണ്‍സലായി മുഖ്യമന്ത്രിയുടെ ബന്ധുവിനെ നിയമിച്ചത് അടക്കം പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. രണ്ടുപേര്‍ രാജിവെച്ചതൊഴിച്ചാല്‍ മറ്റു നിയമനങ്ങളൊന്നും റദ്ദാക്കാന്‍ സി.പി.എം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ റദ്ദാക്കാത്ത നിയമനങ്ങളില്‍ പിടിച്ചുതൂങ്ങാനും പ്രതിപക്ഷം ശ്രമിക്കും.

സഭ പുനരാരംഭിക്കുന്ന തിങ്കളാഴ്ച കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.  ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുക, ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. സ്വാശ്രയ മെഡിക്കല്‍ പ്രവേശ വിഷയത്തില്‍ നടത്തിയ നിരാഹാരം പ്രതിപക്ഷം ഇനി പുനരാരംഭിക്കാന്‍ സാധ്യത കുറവാണ്. രണ്ടാഴ്ച ചേര്‍ന്നിട്ട് ആദ്യദിവസമൊഴികെ ബഹളത്തില്‍ മുങ്ങുകയായിരുന്നു സഭ.

Tags:    
News Summary - niyamasabha conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.