തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി വനിതകളെ മാത്രം ഉൾപ്പെടുത്തി രൂപവത്കരിച്ച പൊലീസ് ബറ്റാലിയെൻറ കമാൻഡൻറായി എറണാകുളം മുൻ സിറ്റി പൊലീസ് കമീഷണർ നിശാന്തിനിയെ തെരഞ്ഞെടുത്തു. ഇടത് സർക്കാറിെൻറ നയപ്രഖ്യാപനത്തിലാണ് വനിത ബറ്റാലിയൻ രൂപവത്കരണം സംബന്ധിച്ച പരാമർശമുണ്ടായത്. വനിത പൊലീസിെൻറ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമായി ഉയർത്തുന്നതിന് മുന്നോടിയായാണ് നീക്കം. പൊലീസിനെ വനിത സൗഹൃദമാക്കുക എന്ന ലക്ഷ്യമിട്ടാണ് വനിത ബറ്റാലിയൻ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.