ആറ്റിങ്ങല്‍: ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനം തർക്കവിഷയമായി തുടരുേമ്പാൾ ബാലികയുടെ മുഖ്യകാർമികത്വത്തിൽ ക്ഷ േത്രപ്രതിക്ഷ്ഠ. ഒമ്പത് വയസ്സുകാരി നിരഞ്ജനയാണ് ചിറയിന്‍കീഴ് ആനത്തലവട്ടം ശനീശ്വര ഭദ്രകാളി ദേവസ്ഥാനത്ത് ശനീശ ്വരവിഗ്രഹപ്രതിഷ്ഠ നടത്തിയത്. ഒമ്പത് ദിവസത്തെ പൂജകൾക്കൊടുവിൽ പിതാവ് അനിലന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായി രുന്നു പ്രതിഷ്ഠാചടങ്ങ്.
സ്ത്രീകൾ പ്രതിഷ്ഠ നടത്തുന്നത് ആചാരവിരുദ്ധമായതിനാൽ എതിർപ്പുണ്ടായിരുന്നു. എന്നാല്‍, ട്രസ്റ്റ് ഭാരവാഹികള്‍ സ്വന്തമായി വാങ്ങിയ ഭൂമിയില്‍ പ്രതിഷ്ഠ നടത്തുന്നതിനെ എതിർക്കാനാകില്ല എന്നുകണ്ട് ഇവർ പിന്മാറി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെ ഉണ്ടായിരുന്ന ശനീശ്വര വിഗ്രഹം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ഇതിനുപകരമായി നടത്തിയ പ്രതിഷ്ഠയിലാണ് നിരഞ്ജന മുഖ്യകാർമികത്വം വഹിച്ചത്. തമിഴ്നാട്ടിലെ മയിലാടിയില്‍ നിര്‍മിച്ച അഞ്ജനശിവയിലെ ശനീശ്വരവിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. തന്ത്രി ചെമ്പകശ്ശേരി പ്രസാദ് വർമ മേല്‍നോട്ടം വഹിച്ചു.
ജനങ്ങളെ ശനിദോഷത്തിെൻറ പേരില്‍ ഭയപ്പെടുത്തുന്ന പ്രവണതക്ക് വെല്ലുവിളിയായാണ് പ്രതിഷ്ഠയെന്ന് അനിലന്‍ നമ്പൂതിരി പറഞ്ഞു. നാല് വയസ്സ് മുതല്‍ പൂജ പഠിക്കുന്ന നിരഞ്ജന ലളിതാസഹസ്രനാമവും വിഷ്ണുസഹസ്രനാമവും ക്ഷേത്രത്തില്‍ പാരായണം ചെയ്യുന്നുണ്ട്. ശനീശ്വര സഹസ്രനാമം മനഃപാഠമാക്കിയ നിരഞ്ജന മൂന്നു വര്‍ഷമായി ശനീപൂജയും നടത്തുന്നു. കൊല്ലം ചിതറ പേഴുമൂട് യു.പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.