കോഴിക്കോട്: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും നിപ വൈറസ് ബാധയേറ്റ് മരണം. നേരത്തേ മരിച്ച പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ സാബിത്തിെൻറയും സ്വാലിഹിെൻറയും പിതാവ് മൂസ (62) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഇതോെട കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. വെള്ളിയാഴ്ച ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഗവ.മെഡിക്കൽ കോളജിലെ ചെസ്റ്റ് ഡിസീസ് ഇൻസ്റ്റിറ്റ്യുട്ടിൽ നാല് ദിവസമായി ചികിത്സ തുടരുന്ന നഴ്സിങ് വിദ്യാർഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് പാലാഴി സ്വദേശിയായ നില ഗുരുതരമായി തുടരുകയാണ്.
മെഡിക്കൽ കോളജിലും രോഗം സ്ഥിരീകരിച്ച ഒരാൾ ചികിത്സയിലാണ്. സംസ്ഥാനത്ത് 29 പേരാണ് നിപ ബാധയുണ്ടെന്ന് സംശയിച്ച് ചികിത്സയിലുള്ളത്. കോഴിക്കോട്ട് 19 പേർ മെഡിക്കൽ കോളജിലും ഒരാൾ മിംസിലും ചികിത്സയിലുണ്ട്. കോഴിക്കോട് ജില്ലയിൽ 11ഉം മലപ്പുറത്ത് ഒമ്പതും പേരാണ് രോഗം സംശയിക്കുന്നവരുടെ പട്ടികയിലുള്ളത്. എറണാകുളം നാല്, കോട്ടയം രണ്ട്, തൃശൂരും വയനാടും തിരുവനന്തപുരവും ഒരാൾ വീതവുമാണ് ഇൗ പട്ടികയിലുള്ളത്. കോഴിക്കോട്ട് ഒരാളെ വ്യാഴാഴ്ച ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. മറെറാരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിടുമുണ്ട്.
രോഗികൾക്ക് ആശ്വാസമാകുെമന്ന് കരുതുന്ന റിബവൈറിൻ ഗുളിക രോഗം സ്ഥിരീകരിച്ചവരടക്കം മൂന്ന് പേർക്ക് നൽകി തുടങ്ങി. വ്യാഴാഴ്ച നടപ്പാക്കി തുടങ്ങിയ ചികിത്സ മാർഗരേഖപ്രകാരം നിരവധി പേരുടെ ‘ൈലൻ ലിസ്റ്റ്’ (പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുേമ്പാൾ തയാറാക്കുന്ന പട്ടിക) ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. നിരീക്ഷണത്തിന് വേണ്ടി മാത്രമാണ് ഇത്തരം പട്ടികെയന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ സരിത വർത്താസമ്മേളനത്തിൽ പറഞ്ഞു.
സാഹചര്യങ്ങൾ നേരിടാൻ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും കോഴിക്കോട് ഗസ്റ്റ്ഹൗസിൽ ഒാഫീസ് സംവിധാനമൊരുക്കി. വൈകീട്ട് ചേർന്ന യോഗത്തിൽ മന്ത്രി എ.കെ ശശീന്ദ്രനും പെങ്കടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കലക്േട്രറ്റ് കോൺഫറൻസ് ഹാളിൽ സർവകക്ഷി യോഗം ചേരും. യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ, തൊഴിൽ ^എക്സൈസ് വകുപ്പ്മന്ത്രി ടി.പി രാമകൃഷ്ണൻ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, മേയർ തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് നാലു മണിക്ക് ചേരുന്ന യോഗത്തിൽ മേയർ, തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, കുടുംബശ്രീ,ശുചിത്വമിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പന്തിരിക്കരയിൽ നിന്ന് പിടികൂടിയ വവ്വാലുകളുടെ സാമ്പിൾ പരിശോധന ഫലം വെള്ളിയാഴ്ച ലഭിക്കും.
മറിയം ആണ് മരിച്ച മൂസയുടെ ഭാര്യ. മറ്റ് മക്കൾ: മുത്തലിബ്, പരേതനായ സാലിം. സഹോദരങ്ങള്‍ : ഫാത്തിമ, ആയിഷ, മൊയ്തീന്‍ഹാജി, ബിയ്യാത്തു, നബീസ, പരേതരായ ബീവി, അമ്മത് മുസ്ല്യാര്‍, ചേക്കുട്ടിഹാജി. ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൂസയുടെ മൃതദേഹം മതാചാരപ്രകാരം വ്യാഴാഴ്ച വൈകീട്ട് കണ്ണംപറമ്പ് ശ്മശാനത്തിൽ ഖബറടക്കി. പത്തടി ആഴത്തിൽ കുഴിയെടുത്ത് (ഡീപ് ബറിയൽ), വേണ്ടത്ര മുൻകരുതലോടെയാണ് മൂസയുടെ മൃതദേഹം ഖബറടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.