നിപയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിൽ നിരീക്ഷണത്തിലുള്ള എല്ലാവരും ആശുപത്രി വിട്ടു

തിരുവനന്തപുരം: നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ കൂടി ആശുപത്രി വിട്ടു. ഇതോടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന എല്ലാവരും നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ഡിസ്ചാർജായി. രോഗബാധയുടെ സാഹചര്യത്തിൽ പരിശോധനയ്ക്ക് വിധേയരാക്കിയ 14 പേരുടെ ഫലങ്ങളും നെഗറ്റീവാണെന്നത് ആശ്വാസകരമാണ്. അതേസമയം, നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഒരു ആരോഗ്യ പ്രവർത്തകയുടെ സ്രവ പരിശോധന ഇന്ന് നടക്കും.

അതേസമയം സംസ്ഥാനത്ത് ഇന്ന് 10 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം 2 വീതം, പാലക്കാട് 1 എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 120 രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 196 ഷിഗെല്ല രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്.

ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 196 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. ജൂൺ മാസത്തിൽ മാത്രം 120 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 5 പേർ മരണത്തിന് കീഴടങ്ങി. രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.

Tags:    
News Summary - Nipah Scare Subsides in Kozhikode: All Contacts Discharged; Shigella Cases Spike Statewide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.