കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കണ്ടെയിൻമെന്‍റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല ഭരണകൂടം. കണ്ടെയിൻമെന്‍റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ കർശനമായി വിലക്കി. കണ്ടെയിൻമെന്‍റ് സോണിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു.
ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. രോഗിക്കൊപ്പം ഒരാളെ മാത്രമെ അനുവദിക്കുള്ളു. കണ്ടെയിൻമെന്‍റ് സോണുകളിലെ ബീച്ചുകളിലും പാർക്കുകളിലും പ്രവേശനം നിരോധിച്ചു. ഷോപ്പിങ് മാളുകളിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കണ്ടെയിൻമെന്‍റ് സോണുകളിൽ കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തിവെപ്പിച്ചു.
പൊതുപരിപാടികൾ ജില്ല ഭരണകൂടത്തിന്‍റെ അനുമതിയോടെ മാത്രമാകും. വവ്വാലുകളുള്ള സ്ഥലങ്ങളിൽ ജനം പോകരുതെന്നും ഇവിടങ്ങളിൽ കന്നുകാലികളെ മേയാൻ വിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സർവകക്ഷിയോഗം വെള്ളിയാഴ്ച നടക്കും.
മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ രാവിലെ 11നാണ് യോഗം. രോഗബാധിത ഗ്രാമപഞ്ചായത്തിലെ പ്രസിഡന്‍റുമാർ യോഗത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.