"അഞ്ചാം ക്ലാസ് വരെ മുസ്‍ലിം, പിന്നെ വിശാല ഹിന്ദുവായി"; സലീം കുമാർ എന്ന പേരിനു പിന്നിലെ കഥ

കൊച്ചി: നടൻ സലീംകുമാർ ഒരു അഭിമുഖത്തിൽ തന്‍റെ 'സലീം കുമാർ' എന്ന പേരിനു പിന്നിലെ കഥ പറഞ്ഞത് കൗതുകവും ഒപ്പം ഏറെ ചർച്ചകൾക്കും വഴി തുറന്നിരുന്നു. കൗമുദി മൂവിസിനു വേണ്ടി നൽകിയ അഭിമുഖത്തിലാണ് ഹിന്ദുവായ തനിക്ക് മുസ്‍ലിം പേര് വന്നതിനെ കുറിച്ച് നടൻ പറഞ്ഞത്.

'സഹോദരന്‍ അയ്യപ്പന്‍റെ പോരാട്ടങ്ങളിൽ ആകൃഷ്ടരായ അന്നത്തെ ഈഴവ കുടുംബങ്ങൾ അവരുടെ മക്കൾക്ക്, ജാതി തിരിച്ചറിയാൻ കഴിയാത്ത വിധം സലീം, നൗഷാദ്, എന്നിങ്ങനെ പേരിട്ടിരുന്നു. അങ്ങനെയാണ് തനിക്ക് സലീം എന്ന പേര് ലഭിക്കുന്നത്. സലിം എന്ന പേരിൽ മാത്രമല്ല, കുമാറിലും ഉണ്ട് ഒരു കഥ. ചിറ്റാറ്റുപുഴ എൽ.പി.എസിൽ ചേർക്കാനെത്തിയ അച്ഛനോട് സലീം എന്നത് മുസ്‍ലിം പേരാണല്ലോ എന്ന് അധ്യാപകൻ ചോദിച്ചു. അച്ഛൻ കുമാർ എന്ന പേരുകൂടി ചേർത്തു. അങ്ങനെ അഞ്ചാം ക്ലാസ് വരെ മുസ്‍ലിം ആയിരുന്ന താൻ ശേഷം വിശാല ഹിന്ദുവായി' സലീം കുമാർ പറഞ്ഞു.

ഹാസ്യത്തിൽ തുടങ്ങി ഗൗരവമുള്ള കഥാപാത്രങ്ങളിലെത്തി മലയാളിയെ പൊട്ടി ചിരിപ്പിക്കുകയും കണ്ണുനനയിപ്പിക്കുകയും ചെയ്ത സലീം കുമാറിന്‍റെ വിയോഗം മലയാള സിനിമക്ക് വലിയ നഷ്ടമാണ്. അഭിനയത്തിനു പുറമേ രാഷ്ട്രീയത്തിലും ജീവിതത്തിലും വ്യകത്മായ നിലപാടുണ്ടായിരുന്നു സലീം കുമാറിന്. കരൾ സംബന്ധമായ അസുഖങ്ങൾക്ക് ഏറെക്കാലമായി ചികിത്സയിലായിരുന്ന സലീം കുമാർ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

Tags:    
News Summary - actor salim kumar explains the story behind his name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.