കോഴിക്കോട്: 2018ൽ നിപ ബാധിച്ച് പിതാവും സഹോദരങ്ങളും നഷ്ടപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് മുത്തലിബിന് ജോലി നൽകാൻ നിർവാഹമില്ലെന്ന് സർക്കാർ.
സംസ്ഥാനത്ത് ആദ്യമായി നിപ ബാധിച്ച് മുത്തലിബിന്റെ പിതാവ് സൂപ്പിക്കടയിൽ മൂസ, സഹോദരൻ മുഹമ്മദ് സാബിത്, സാലിഹ്, പിതൃസഹോദര ഭാര്യ മറിയം എന്നിവർ മരിച്ചിരുന്നു. മാതാവും മുത്തലിബും മാത്രമാണ് വീട്ടിൽ ബാക്കിയായത്.
കുടംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയെന്ന ആവശ്യം അന്നേ ഉയർന്നിരുന്നു. തൊഴിൽ മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ കുടംബത്തിന്‍റെ വീട് സന്ദർശിച്ച് മുത്തലിബിന്‍റെ പഠനത്തിനായി എടുത്ത ലോണിന്റെ കാര്യം പരിഗണിക്കാമെന്നും ജോലിയുടെ കാര്യം പഠനം കഴിഞ്ഞിട്ട് ശരിയാക്കാമെന്നും പറഞ്ഞിരുന്നുവത്രേ. ഇതിൽ നടപടിയാവാത്തതിനെത്തുടർന്ന് മുത്തലിബ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലെത്തി നിവേദനം നൽകി.
സർക്കാർ ജോലി എന്ന ആവശ്യം പരിഗണിക്കാൻ നിർവാഹമില്ലെന്നാണ് ഇതിന് കഴിഞ്ഞ മാസം അഡീഷനൽ ചീഫ് സെക്രട്ടറി സി.എൻ. ബിജിയിൽനിന്ന് അബ്ദുൽ മുത്തലിബിന് മറുപടി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.