അനശ്വര

ഓട്ടോറിക്ഷ മറിഞ്ഞ് ഒമ്പതു വയസുകാരി മരിച്ചു; മൂന്നു പേർക്ക് പരിക്ക്

ഗാന്ധിനഗർ: കോട്ടയം- മുണ്ടക്കയം റോഡിൽ ചോറ്റി ഭാഗത്ത് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഒമ്പതു വയസുകാരി മരിച്ചു. മാതാപിതാക്കൾക്കും സഹോദരനും പരിക്ക്. പീരുമേട് കരുടിക്കുഴി, കുളം കോട്ടിൽ പ്രദീപിന്‍റെ മകൾ അനശ്വര (9) ആണ് മരിച്ചത്. പ്രദീപ് (29), ഭാര്യ നീന (25), ഇളയ മകൻ അനന്തു പ്രദീപ് (5) എന്നിവർക്ക് പരിക്ക്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒമ്പതിന് കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിൽ ചോറ്റി ഭാഗത്തായിരുന്നു അപകടം. ഇളയകുട്ടിയെ കാഞ്ഞിരപ്പള്ളി ഗവ: ആശുപത്രിയിൽ കൊണ്ടുവന്ന ശേഷം മടങ്ങിപ്പോകുമ്പോഴായിരുന്നു അപകടം. എതിരെ വാഹനം വന്നപ്പോൾ വെട്ടിച്ചപ്പോൾ ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാഞ്ഞിരപ്പള്ളി ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും യാത്രമധ്യേ അനശ്വര മരിച്ചു. മറ്റുള്ളവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. കോവിഡ് പരിശോധനക്ക് മൃദദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് നൽകും. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

മുണ്ടക്കയം സി.എം.എസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.