Posted On
date_range Updated On
date_range ഒമ്പതു വയസ്സുകാരിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: ഒമ്പതു വയസ്സുകാരിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ തെക്ക് പുത്തൻപൊറുതിയിൽ ഡീനീഷ് മുരളി ഷോബി ദമ്പതികളുടെ മകൾ ദേവിദർശാനെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം കട്ടച്ചിറയിലുളള സ്വകാര്യ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ദേവിദർശ.
ശനിയാഴ്ചവൈകുന്നേരം ആറുമണിയോടെയാണ് വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയിൽ കുട്ടി കുളിക്കാനായി കയറിയത്. പുറത്തിറങ്ങാൻ വൈകിയതോടെ അമ്മ ചെന്ന് വാതിൽ തളളിത്തുറന്നു നോക്കിയപ്പോൾ നിലത്തു കിടക്കുന്ന നിലയിൽ കണ്ടതായാണ് ബന്ധുക്കൾ പറഞ്ഞത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.