കോഴിക്കോട് അപാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പെൺവാണിഭം; ഒമ്പത് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ അപാർട്ട്മെന്‍റ് കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടി. ആറ് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിലായി. ഇവരിൽ ഇടപാടുകാരും ഉണ്ടെന്നാണ് വിവരം.

മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്മെന്‍റ് കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. അറസ്റ്റിലായവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സംഭവത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്ന് അപാർട്മെന്‍റ് ഉടമ പ്രതികരിച്ചു. മറ്റൊരാൾക്കാണ് അപാർട്മെന്‍റ് വാടകക്ക് നൽകിയത്. വാടക ഓൺലൈനായി കൃത്യമായി ലഭിക്കുന്നതിനാൽ നേരിട്ട് പോവേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ഉടമ പറഞ്ഞു. 

Tags:    
News Summary - Nine people arrested in Prostitution case in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.