മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ സൈനബ, സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീര്‍ എം.പി, മന്ത്രി വി. അബ്ദുറഹ്മാന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക നല്‍കിയത്.
എൽ.ഡി.എഫ് പ്രവര്‍ത്തകർ പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം. ഉപവരാണധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധു മുമ്പാകെയാണ് സ്വരാജ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം നിലമ്പൂരിൽ വലിയ പിന്തുണ ലഭിച്ചതായി എം. സ്വരാജ് പറഞ്ഞു. ആ പിന്തുണ തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിഫലിക്കുമെന്നും എം. സ്വരാജ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍, ബി.ജെ.പി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് എന്നിവര്‍ ഇന്ന് നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.