നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആദ്യ റൗണ്ട് ഫലം പുറത്തുവരുമ്പോൾ കരുത്തുകാട്ടി മുൻ എം.എൽ.എയും സ്വതന്ത്ര സ്ഥാനാർഥിയുമായ പി.വി. അൻവർ. മൂന്നാംസ്ഥാനത്താണെങ്കിലും നിർണായക വോട്ടുകൾ അൻവർ സ്വന്തമാക്കി.
നിലവിലെ ഫലസൂചനപ്രകാരം ആര്യാടൻ ഷൗക്കത്ത് -7683, എം. സ്വരാജ് -6440, അൻവർ -2866, എൻ.ഡി.എ -117 എന്നിങ്ങനെയാണ് വോട്ട് നില. ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ അൻവറിന് ലഭിച്ച വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥിയുടെ ലീഡ് കുറച്ചെന്നാണ് വിലയിരുത്തൽ.
യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിട്ടുനിൽക്കുന്നതോടെ പ്രവർത്തകർ ആഹ്ലാദത്തിലാണ്. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.