നിലമ്പൂർ: ഭൗമസൂചിക പദവി തിളക്കത്തിൽ രാജകീയ പ്രൗഢി നേടിയ നിലമ്പൂർ തേക്കിന് വിലയിലും സ്വർണത്തിളക്കം. വനം വകുപ്പിെൻറ നെടുങ്കയം ടിമ്പർ സെയിൽസ് ഡിപ്പോയിൽ ബി കയറ്റുമതി ഇനത്തിലെ 235 സെ.മീറ്റർ വണ്ണവും ഏഴ് മീറ്റർ നീളവുമുള്ള തേക്ക് തടിക്ക് ലേലത്തിൽ ലഭിച്ചത് ജി.എസ്.ടി ഉൾെപ്പടെ 8.68 ലക്ഷം രൂപ. 1.663 ഘനമീറ്ററുള്ള തടിക്ക് ഘനമീറ്ററിന് 4,05,300 രൂപ ലഭിച്ചു. നെടുങ്കയം ഡിപ്പോ പരിസരത്ത് സ്വാഭാവിക വളർച്ച പ്രാപിച്ച തേക്കാണിത്. ഏകദേശം ഒരു നൂറ്റാണ്ട് പഴക്കം വരും. ലക്ഷണമൊത്ത തേക്ക് തടികളാണ് സാധാരണ കയറ്റുമതിയിനത്തിൽ ഉൾപ്പെടുത്തുക. മുമ്പ് വിലയിൽ റെക്കോഡിട്ട് പേരെടുത്ത മരവ്യവസായി സി.എച്ച്. ഉമ്മർ തന്നെയാണ് ഈ തേക്ക് തടി സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.