Posted On
date_range Updated On
date_range മലക്കപ്പാറയിൽ രാത്രിയാത്ര നിരോധിച്ചു
തൃശൂർ: ചാലക്കുടി ആനമല സ്റ്റേറ്റ് ഹൈവേയിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള റോഡിലൂടെ അടുത്ത ഒരാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു. ആനകളുടെ ആക്രമണ സാധ്യത കണക്കിലെടുത്താണ് നടപടി.
ഈ റോഡിലൂടെയുള്ള അനാവശ്യ യാത്രകളും രാത്രിയാത്രകളും നിരോധിച്ചു. ടൂറിസ്റ്റ് വാഹനങ്ങൾക്ക് 24 മുതൽ ഒരാഴ്ചത്തേക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ഫോറസ്റ്റ് ഡിപ്പാർട്മെന്റ് സ്ക്വാഡുകളെ വിന്യസിച്ച് സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തും. ഇതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ല പൊലീസ് മേധാവി (റൂറൽ), ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വാഴച്ചാൽ എന്നിവർക്ക് കലക്ടർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.