നിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ റെയിൽപാതയിൽ ജനുവരി 20 മുതൽ രാത്രി ഗതാഗതം നിലവിൽ വരു ം. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ ഉത്തരവിറക്കി. പാലക്കാട് ഡിവിഷനാണ് നടപടികൾ വേഗത്തിലാക്കിയത്. രാത്രി സർവിസ് ആരംഭിക്കുന്നതോടെ കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസിലെ യാത്രക്കാർക്കാണ് ഏറെ പ്രയോജനം ലഭിക്കുക. പുലർച്ച 4.30ന് ഷൊർണൂരിലെത്തുന്ന രാജ്യറാണി നിലവിൽ 7.50നാണ് നിലമ്പൂരിലെത്തുന്നത്.
രാത്രി 10 മുതൽ പുലർച്ച ആറ് വരെ പാത അടച്ചിടുന്നതിനാൽ ഒന്നര മണിക്കൂറോളം ട്രെയിൻ ഷൊർണൂരിൽ പിടിച്ചിടുകയാണ് ചെയ്യുന്നത്. രാത്രി ഗതാഗതം തുടങ്ങുന്നതോടെ നിലമ്പൂരിലേക്കുള്ള യാത്രക്കാർക്ക് ഏകദേശം രണ്ട് മണിക്കൂറോളം സമയം ലാഭിക്കാം.
രാത്രി 8.50ന് നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസും രാത്രി 9.20ന് നിലമ്പൂരിലെത്തുന്ന ഷൊർണൂർ-നിലമ്പൂർ പാസഞ്ചറുമാണ് പാതയിലെ ഇപ്പോഴത്തെ അവസാന വണ്ടികൾ. രാത്രി ഗതാഗതം സാധ്യമാകുന്നതോടെ നിലമ്പൂർ-ഷൊർണൂർ പാതയിൽ പുതിയ യാത്രാട്രെയിൻ എന്ന പ്രതീക്ഷക്ക് കൂടിയാണ് ചിറക്ക് മുളക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.