Posted On
date_range Updated On
date_range കുറ്റ്യാടി ചുരത്തിൽ രാത്രിയാത്ര നിരോധിച്ചു
കോഴിക്കോട്: കുറ്റ്യാടിയിൽനിന്ന് വയനാട്ടിലേക്കുള്ള പക്രംതളം ചുരത്തിൽ രാത്രിയാത്ര നിരോധിച്ചു. ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് വൈകീട്ട് ഏഴ് മുതൽ പുലർച്ചെ ആറ് വരെ യാത്ര നിരോധിച്ചതെന്ന് ജില്ല കലക്ടർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം തുടരും.
കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച കനത്ത മഴയാണ് ലഭിച്ചത്. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.