Posted On
date_range Updated On
date_range കൈവെട്ട് കേസ്: പ്രതിയെ എൻ.െഎ.എ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: മൂവാറ്റുപുഴയിൽ േകാളജ് അധ്യാപകെൻറ കൈവെട്ടിയ കേസില്‍ അറസ്റ്റിലായ പ്രതിയെ മൂന്ന് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞദിവസം പിടിയിലായ 43ാം പ്രതി ആലുവ കുന്നത്തേരി സ്വദേശി മന്‍സൂറിനെയാണ് (48) എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുവരെ ചോദ്യം ചെയ്യലിനായി വിട്ടുനല്‍കിയത്. കേസില്‍ ഇനിയും അറസ്റ്റിലാവാനുള്ള പ്രതികളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നതിെൻറ ഭാഗമായാണ് കസ്റ്റഡി. പ്രഫസറെ ആക്രമിക്കാനായി മുഖ്യപ്രതി എം.കെ. നാസറിനൊപ്പം 2010 മാര്‍ച്ച് 28ന് നടന്ന ഗൂഢാലോചനയില്‍ പ്രതി പങ്കെടുത്തതായാണ് എ ന്.ഐ.എയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.