തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാർ എന്ന നാൽപതുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മരപണിക്കാരനാണ്.
ഇന്ന് പുലർച്ചെ വീടിന് സമീപത്തുള്ള ഉള്ള പുരയിടത്തിൽ തലയ്ക്കടിയേറ്റ് രക്തംവാർന്ന നിലയിലാണ് മൃതദേഹം കണ്ടത്. ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ഇത് കൊലപാതകത്തിലേക്കും വിരൽചൂണ്ടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ശാന്ത കുമാറിൻറെ സുഹൃത്തായ അനിലിനെ മാരായമുട്ടം പോലീസ് ചോദ്യം ചെയ്തു വരുന്നു. മറ്റൊരു സുഹൃത്ത് ലാലു എന്ന് വിളിക്കുന്ന ശ്രീകുമാറിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവർ രണ്ടുപേരും ഇന്നലെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായിയും, മൂന്നുപേരും ചേർന്ന് മദ്യപിച്ചതായും പോലീസ് പറയുന്നു. ലാലുവിേന്റതെന്ന് കരുതുന്ന ബൈക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ശാന്തകുമാർ വീടുപണിക്കായി കരുതിയിരുന്ന രൂപ ശ്രീകുമാറിനും, അനിലിനും കൈ വായ്പയായി കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ച നാൾമുതൽ ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. റൂറൽ എസ് പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.