കൊച്ചി: പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചെന്ന കേസിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയുണ്ടോയെന്ന് പരിശോധിക്കാൻ മെഡിക്കൽ ബോർഡിന് രൂപം നൽകണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ഹൈകോടതി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രി സൂപ്രണ്ട് മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് വസ്തുതകൾ പരിശോധിച്ച് രണ്ടുമാസത്തിനകം പാറശ്ശാല പൊലീസിന് റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശിച്ചു. കുഞ്ഞിന്റെ മാതാവ് കന്യാകുമാരി കൊല്ലങ്കോട് സ്വദേശിനി സൗമ്യ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിൽ 2019 സെപ്റ്റംബർ 17നാണ് ഹരജിക്കാരി പ്രസവിച്ചത്.
കുഞ്ഞിന് ശ്വാസതടസ്സമുണ്ടായതിനെത്തുടർന്ന് എസ്.എ.ടിയിലേക്ക് മാറ്റിയെങ്കിലും ഒക്ടോബർ ഏഴിന് മരിച്ചു. പൊലീസിൽ പരാതിയുംനൽകി. പിന്നീട് മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.