ശിശുവിന്‍റെ വൈകല്യം: സർക്കാറിന് റിപ്പോർട്ട് കൈമാറി

ആലപ്പുഴ: ഗർഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ അന്വേഷണസംഘം റിപ്പോർട്ട് സർക്കാറിന് കൈമാറി. വെള്ളിയാഴ്ച വൈകീട്ട്​ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക്​​ ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്‌ടറും അന്വേഷണ സംഘത്തിന്‍റെ മേധാവിയുമായ ഡോ. വി. മീനാക്ഷി റിപ്പോർട്ട് കൈമാറുകയായിരുന്നു.

കഴിഞ്ഞ 29ാം തീയതി അന്വേഷണസംഘം ആലപ്പുഴ ആശുപത്രിയിലും സ്കാനിങ്​ സെന്‍ററുകളിലും പരിശോധന നടത്തി കണ്ടെത്തിയതും പിടിച്ചെടുത്തതുമായ രേഖകൾ വിശകലനം ചെയ്‌താണ് അന്തിമ റിപ്പോർട്ട് തയാറാക്കി ആരോഗ്യവകുപ്പ് ഡയറക്ട‌ർക്കും ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കും കൈമാറിയതെന്ന് ഡോ. മീനാക്ഷി പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നിർദേശത്തെ തുടർന്നാണ് അന്വേഷണം. വീഴ്‌ച കണ്ടെത്തിയ സ്​കാനിങ്​ സെന്‍ററുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.

Tags:    
News Summary - Newborn baby Disability: Report submitted to Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.