കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്കൂട്ടർ ഓടിച്ചതിന് അമ്മമാർക്ക് 25,000 രൂപ വീതം പിഴ. അണങ്കൂരിൽ വെച്ച് പി ടിയിലായ കുട്ടിയുടെ മാതാവ് യമുന, കൂഡ്ലുവിൽ വെച്ച് പിടിയിലായ കുട്ടിയുടെ മാതാവ് ഫാത്തിമ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരുവരും 25,000 രൂപ വീതം കോടതിയിൽ പിഴയടക്കണം.
കഴിഞ്ഞദിവസവും പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ സ്കൂട്ടർ ഓടിച്ചതിന് പിടിയിലായിരുന്നു. ഇവരുടെ രക്ഷിതാക്കൾക്കും 25,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. വാഹനനിയമം കർശനമാക്കിയതോടെ പൊലീസ് പരിശോധന ഊർജിതമാക്കിയിരുന്നു. സ്കൂൾ പരിസരങ്ങളിലും നഗരത്തിെൻറ വിവിധ ഭാഗങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.