തൃശൂർ: ചാവക്കാട്ട് കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിെൻറ വധം പുതിയ സംഘം അന്വേഷിക്ക ും. ഐ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറങ് ങി. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി സുദർശൻ, ഡിവൈ.എസ്.പി ഉല്ലാസ്, മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഡി വൈ.എസ്.പി മോഹനചന്ദ്രൻ, പൊന്നാനി തീരദേശ പൊലീസ് ഇൻസ്പെക്ടർ ഷാജി, തൃശൂർ സിറ്റി ഡി.സി.ആർ .ബിയിലെ ശ്രീനിവാസൻ എന്നിവരാണ് സംഘത്തിലുള്ളത്. 15 ദിവസത്തിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം.
ജൂലൈ 30നാണ് പുന്ന സെൻററിൽ ബൈക്കുകളിലെത്തിയ സംഘം നൗഷാദിനെ ആക്രമിച്ചത്. ഗുരുതര പരിക്കിനെത്തുടർന്ന് പിന്നേറ്റ് മരിച്ചു.
20 പ്രതികളുണ്ടെന്ന് കണ്ടെത്തിയ പൊലീസ് മുഖ്യ ആസൂത്രകൻ കാരി ഷാജി ഉൾപ്പെടെ ആറ് എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റുചെയ്തു. നിലവിൽ അസി. കമീഷണർ സിനോജിെൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണം പരിമിതപ്പെട്ടുവെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. പ്രധാന പ്രതികളെ പിടികൂടാത്തതിൽ കോൺഗ്രസ് ഐ.ജി ഓഫിസ് മാർച്ച് സംഘടിപ്പിച്ചിരുന്നു.
കാരി ഷാജിയെക്കൂടാതെ ഗുരുവായൂർ കോട്ടപ്പടി കറുപ്പംവീട്ടിൽ ഫൈസൽ, പോപ്പുലർ ഫ്രണ്ട് ജില്ല കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ, ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡൻറ് പാലയൂർ കരിപ്പയിൽ ഫാമിസ് അബൂബക്കർ, എസ്.ഡി.പി.ഐ പ്രവർത്തകരായ എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ മുബിൻ, പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.