കരിപ്പൂർ: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 39 ആഭ്യന്തര സർവിസുകളിൽ ഒന്നുപോലും കോഴിക്കോട് വിമാനത്താവളത്തിനില്ല. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് നിരവധി പുതിയ സർവിസുകൾ ആരംഭിക്കുേമ്പാഴാണ് കരിപ്പൂരിനെ പൂർണമായി തഴഞ്ഞത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ സർവിസുകൾ ആരംഭിക്കുന്നത്. ഒക്ടോബർ 29ന് നിലവിൽവരുന്ന ശീതകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് സർവിസ്. 23 സർവിസുകളും തിരുവനന്തപുരത്തുനിന്നാണ് നടത്തുക. ഇതിൽ കണ്ണൂരിലേക്കുള്ള രണ്ട് സർവിസും ഉൾപ്പെടും. കൊച്ചിയിൽനിന്ന് എയർ ഏഷ്യ -നാല്, ഗോ എയർ -രണ്ട്, കണ്ണൂരിൽനിന്ന് ഗോ എയർ -നാല്, എയർഇന്ത്യ -ഒരു സർവിസുമാണ് പുതുതായി നടത്തുക.
പുതിയ സർവിസുകളിൽ കൂടുതലും ഡൽഹിയിലേക്കാണ്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലേക്കുമുണ്ട്. വിമാന ഇന്ധനനികുതി ഒരു ശതമാനമായി കുറക്കുകയാണെങ്കിൽ തിരുവനന്തപുരത്തുനിന്ന് മൂന്ന് സർവിസ് നടത്താമെന്ന് ഇൻഡിഗോയും അറിയിച്ചിട്ടുണ്ട്.
ആഴ്ചയിൽ അഞ്ചുദിവസമുള്ള ഡൽഹി-കണ്ണൂർ സർവിസ് പ്രതിദിനമാക്കുമെന്നാണ് എയർഇന്ത്യ അറിയിച്ചത്. നിലവിൽ ഈ സർവിസ് രണ്ട് ദിവസം ഡൽഹി-കോഴിക്കോട്-കണ്ണൂർ-ഡൽഹി, മൂന്നുദിവസം ഡൽഹി-കണ്ണൂർ-കോഴിക്കോട്-ഡൽഹി എന്ന രീതിയിലാണ്. ഡൽഹി-കണ്ണൂർ പ്രതിദിനമാക്കി നിലവിലുള്ള രീതിയിൽ തുടർന്നാൽ ഡൽഹിയിലേക്ക് എല്ലാ ദിവസവും വിമാനമുണ്ടാകുമെന്നത് മാത്രമാണ് പുതിയ പ്രഖ്യാപനത്തിൽ കരിപ്പൂരിനുള്ള നേട്ടം.
നിലവിലുള്ളത് വെട്ടിച്ചുരുക്കി വിമാനക്കമ്പനികൾ കരിപ്പൂർ: മറ്റിടങ്ങളിൽനിന്ന് പുതിയ ആഭ്യന്തര സർവിസുകൾ ആരംഭിക്കുേമ്പാൾ കരിപ്പൂരിൽനിന്ന് നിലവിലുള്ളത് വെട്ടിച്ചുരുക്കുകയാണ് വിമാനക്കമ്പനികൾ. ഇതോടെ ആഭ്യന്തര യാത്രക്കാരുെട എണ്ണം ഏപ്രിൽ-ജൂൈല വരെ 11.2 ശതമാനമാണ് കുറഞ്ഞത്. ജൂലൈയിൽ മാത്രം 14.4 ശതമാനം കുറഞ്ഞു.
നിലവിലുണ്ടായിരുന്ന ചെന്നൈ, ബംഗളൂരു സർവിസുകൾ സ്പൈസ്ജെറ്റ് നിർത്തിയതോടെയാണിത്. നിർത്തിയ സർവിസ് സെപ്റ്റംബർ ആറിന് പുനരാരംഭിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ, നടപടികളൊന്നും തുടങ്ങിയിട്ടില്ല. ഈ വർഷം ജനുവരിയിൽ സ്പൈസ്ജെറ്റിെൻറ മറ്റൊരു ചെന്നൈ, ബംഗളൂരൂ, ഹൈദരാബാദ് സർവിസുകളും പിൻവലിച്ചിരുന്നു. സർവിസുകൾ കുറഞ്ഞതോടെ കൂടുതൽ യാത്രക്കാരുള്ള ചെന്നൈ, ബംഗളൂരു സെക്ടറിൽ ഉയർന്ന നിരക്ക് നൽകേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.