വാഗമൺ മലനിരകളിൽ അപൂർവ വൃക്ഷം കണ്ടെത്തി

പൊൻകുന്നം: അശോകമരത്തി​​െൻറ കുടുംബത്തിൽപെടുന്ന അടിമുണ്ടൻ മരം വാഗമൺ മലനിരകളിൽ കണ്ടെത്തി. ഹംബോൾട്ടിയ ബോർഡിലോണ ി എന്ന് ശാസ്ത്രനാമമുള്ള അത്യപൂർവ നിത്യഹരിതവൃക്ഷമാണ് മൂന്ന് ഗവേഷകർ വാഗമൺ മലനിരകളിൽ കണ്ടെത്തിയത്. ബ്രിട്ടീഷ് ഭ രണകാലത്ത് തിരുവിതാംകൂർ മുഖ്യവനപാലകനായിരുന്ന ടി.എഫ്. ബോർഡിലോൺ 126 വർഷം മുമ്പ് പീരുമേട് മലനിരകളിൽ കണ്ടെത്തിയ വൃക്ഷം പിന്നീട് ഒരു നൂറ്റാണ്ടോളം ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു.

വംശനാശം സംഭവിച്ചെന്നുകരുതി ചുവപ്പുപട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന വൃക്ഷത്തെ കേരള വനഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ പെരിയാർ കടുവസങ്കേതത്തിലെ അർജുനൻ കോട്ടമലയിൽ 1998ൽ വീണ്ടും കണ്ടെത്തിയിരുന്നു. ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ്​ നേച്വർ (ഐ.യു.സി.എൻ) ചുവപ്പുപട്ടികയിൽ ‘എൻെഡയിഞ്ചേഡ്’ വിഭാഗത്തിലാണ്​ അടിമുണ്ടൻ വൃക്ഷത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്​.
അശോകപ്പൂക്കളോട് സാദൃശ്യമുള്ള വെളുത്തപൂക്കളും അരിവാൾപോലെ വളഞ്ഞ ചുവപ്പുകായും തായ്ത്തടിയിൽനിന്ന്​ ഉണ്ടാകു​െന്നന്നാണ് മരത്തി​​െൻറ പ്രത്യേകത.

കേരളത്തിൽ ഉണ്ടായ പ്രളയവും വാഗമൺ മലനിരകളിലെ ഉരുൾപ്പൊട്ടലും വൃക്ഷത്തി​​െൻറ ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. വനം വകുപ്പി​​െൻറ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ മരത്തി​​െൻറ നിലനിൽപുതന്നെ ഭീഷണിയിലാണ്. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകനും കോട്ടയം മുണ്ടക്കയം സ്വദേശിയുമായ ഡോ. അനൂപ് പി. ബാലൻ, പത്തനംതിട്ട തുരുത്തിക്കാട് ബി.എ.എം കോളജിലെ ബോട്ടണി അധ്യാപകൻ ഡോ. എ.ജെ. റോബി, വാഴൂർ എൻ.എസ്.എസ് കോളജിലെ റിട്ട. അധ്യാപകൻ എസ്.ബി. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കണ്ടെത്തൽ നടത്തിയത്.

Tags:    
News Summary - New plant discoverd in vagamon-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.