തിരുവനന്തപുരം: റീബിൽഡ് കേരളയിൽ 58,508 കോടി രൂപയുടെ പദ്ധതികൾ ഗതാഗതമേഖലയിൽ ആവിഷ് കരിച്ചു. സെമി ഹൈസ്പീഡ് റെയിൽ കോറിഡോറാണ് ഇതിൽ പ്രധാനം. 56,000 കോടിരൂപ ഈ പദ്ധതിക്ക് വേണ്ടി വരുമെന്നാണ് കരുതുന്നത്.
കേരളത്തിലെ വിവിധ മേഖലകളിൽ ഗ്രീൻ ബസ് കോറിഡോറുകൾ സ്ഥാപിക്കുന്നതും സജീവ പരിഗണനയിലാണ്. കാർബൺ ന്യൂട്രൽ ശബരിമലപദ്ധതിയുടെ ഭാഗമായി 19 കിലോമീറ്ററിലും പൂത്തോട്ട, അങ്കമാലിറൂട്ടിൽ 48 കിലോമീറ്ററിലും ഇ- ബസ് കോറിഡോർ ആക്കുകയാണ് ലക്ഷ്യം.
മുനമ്പം, ഗോശ്രീ റൂട്ടിലും ഇ-ബസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ട്.കേരള ലോജിസ്റ്റിക്സ് പോർട്ട് ലിമിറ്റഡ്, കളമശ്ശേരിയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പോർട്ട്, തോപ്പുംപടിക്കും ഗോശ്രീക്കുമിടയിൽ പുതുതലമുറ ട്രാം തുടങ്ങിയ പദ്ധതികളും പരിഗണനയിലാണ്. പുതുതലമുറ ട്രാം പദ്ധതിക്ക് 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗതാഗതവകുപ്പിന് കീഴിൽ സംസ്ഥാന ട്രാൻസ്പോർട്ട് ഫണ്ട് രൂപവത്കരിക്കാനും ആലോചനയുണ്ട്.
സംസ്ഥാന മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബിൽ നടപ്പാക്കുന്നതും നാല് എയർപോർട്ട് നഗരങ്ങൾ കേന്ദ്രീകരിച്ച് മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി രൂപവത്കരിക്കുന്നതും പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.