Posted On
date_range Updated On
date_range നവകേരള സദസ്സ്: എൻ.എ. അബൂബക്കറുടെ സാന്നിധ്യം വിവാദത്തിൽ
കാസർകോട്: യു.ഡി.എഫ് ബഹിഷ്‌കരിച്ച നവകേരള സദസ്സിൽ ലീഗിന്‍റെ നേതൃനിരയിലുള്ള എൻ.എ. അബൂബക്കറുടെ സാന്നിധ്യം വിവാദത്തിൽ. നവകേരള സദസ്സിന്‍റെ പ്രഭാതയോഗത്തിലാണ് അബൂബക്കർ എത്തിയത്.
ഇരിപ്പിടം ലഭിച്ചത് മുഖ്യമന്ത്രിക്ക് അടുത്താണെന്നതും ശ്രദ്ധേയമായി. കാസർകോട് ജില്ലയിലെ പ്രമുഖ വ്യവസായിയായ അബൂബക്കറെ പൗരപ്രമുഖൻ എന്ന നിലയിലാണ് ക്ഷണിച്ചതെന്നും കക്ഷി രാഷ്ട്രീയം നോക്കിയല്ലെന്നും സംഘാടകർ വിശദീകരിച്ചു. മന്ത്രിമാർ ഒന്നിച്ചെത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു.
നവകേരള സദസ്സിന് ആശംസനേർന്ന അദ്ദേഹം കാസർകോട് മേൽപാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. ലീഗ് സംസ്ഥാന നേതൃത്വം എൻ.എ. അബൂബക്കർ ഹാജിയുടെ ലീഗ് ബന്ധത്തെ തള്ളിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.