ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥി -"കാശ്മീര"

തിരുവനന്തപുരം: ആലപ്പുഴ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മതൊട്ടിലിന്റെ കരുതലിനായി ഒരു നവാഗത എത്തി. ശനി പുലർച്ചെ ഒന്നിനാണ് 2.600 കി.ഗ്രാം ഭാരവും ആറ് ദിവസം പ്രായവും തോന്നിക്കുന്ന പെൺ കുരുന്ന് സമിതിയുടെ പരിചരണാർഥം എത്തിയത്. ആലപ്പുഴ അമ്മ തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ്. 2025 ജനുവരിയിൽ ഒരു പെൺകുഞ്ഞിനെ ലഭിച്ചിരുന്നു.

വിദ്വേഷവും തീവ്രവാദവും അശാന്തമാക്കിയ കശ്മീരിലെ പഹൽ ഗാമിൽ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട നിഷ്കളങ്കരായ മനുഷ്യരെ സ്മരിച്ചും ഇന്ത്യയുടെ മാനവിക ഐക്യത്തെ ഊട്ടി ഉറപ്പിച്ചും കുഞ്ഞിന് “ കാശ്മീര “എന്ന പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം ആറ് കുട്ടികളെയും ആലപ്പുഴയിൽ രണ്ട് കുട്ടികളും ഉൾപ്പെടെ എട്ട് കുഞ്ഞുങ്ങളാണ് സംസ്ഥാന ശിശുക്ഷേമസമിതിയുടെ പരിചരണയിൽ അമ്മ തൊട്ടിലുകൾ മുഖേന എത്തിയത്. അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുഞ്ഞുങ്ങളുടെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

News Summary - New guest at Alappuzha Ammachottil - "Kashmeera"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.