കണ്ണൂരിൽ രോഗം സ്​ഥിരീകരിച്ചത്​ മൂര്യാട്​ സ്വദേശിക്ക്​

കണ്ണൂർ: ജില്ലയില്‍ ഒരാള്‍ക്കുകൂടി ബുധനാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 70കാരി ക്കാണ് സമ്പര്‍ക്കം വഴി വൈറസ് ബാധയുണ്ടായതായി കണ്ടെത്തിയത്. ഏപ്രില്‍ 11ന് വൈറസ് ബാധ കണ്ടെത്തിയ മൂര്യാട് സ്വദേശിയ ായ 87കാര​​െൻറ ഭാര്യയാണിവര്‍. ഏപ്രില്‍ 12ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് ഇവര്‍ സ്രവ പരിശോധനക്ക്​ വിധേയരായ ത്.

ഇതോടെ ജില്ലയില്‍ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 80 ആയി. ഇതില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 7013 പേരാണ്. 56 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 15 പേര്‍ കണ്ണൂര്‍ ജില്ല ആശുപത്രിയിലും ഒമ്പതുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 35 പേര്‍ അഞ്ചരക്കണ്ടി ജില്ല കോവിഡ്-19 ചികിത്സ കേന്ദ്രത്തിലും 6898 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ ജില്ലയില്‍നിന്ന്​ 1528 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 1260 എണ്ണത്തി​​െൻറ ഫലം ലഭ്യമായിട്ടുണ്ട്. 268 എണ്ണത്തി​​െൻറ ഫലം ലഭിക്കാനുണ്ട്.

Tags:    
News Summary - new covid case in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.