ചേർത്തല: എൽ.ഡി.എഫ് സർക്കാറിെൻറ മദ്യനയം സ്വാഗതാർഹമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതിന് തേൻറടം കാണിച്ച മുഖ്യമന്ത്രിയെയും സർക്കാറിനെയും അഭിനന്ദിക്കുന്നു. മദ്യനിരോധനം പ്രായോഗികമല്ല. ശുദ്ധമായ മദ്യമാണ് എല്ലാ ഹോട്ടലുകളിലും നൽകുന്നത്. സംസ്ഥാനത്ത് മദ്യലോബി എന്നൊരു ലോബി ഇല്ല. അഴിമതി ഇല്ലാത്ത സർക്കാറാണ് എൽ.ഡി.എഫിേൻറത്. പൂട്ടിയ ബാറുകൾ തുറക്കുന്നതിന് ആരോടും പണം വാങ്ങിയിട്ടില്ല. അറിവുണ്ടെങ്കിൽ പറയട്ടെയെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.