വ്യാജ വിൽപത്രമുണ്ടാക്കാൻ ജോളിയെ സഹായിച്ചിട്ടില്ലെന്ന്​ ലീഗ്​ നേതാവ്​

കോഴിക്കോട്​: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ്​ പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോളിയെ വ്യാജ വിൽപത്രം തയാറാക്കുന്നതിന്​ സഹായിച്ചിട്ടില്ലെന്ന്​ പ്രാദേശിക ലീഗ്​ നേതാവ്​ ഇമ്പീച്ചി​ മൊയ്​തീൻ.

ജോളിയുടെ സ്ഥലത്തിൻെറ നികുതി അടക്കാൻ താൻ പോയിരുന്നു. സമീപത്തുള്ള വീടുകളുടെ നികുതി അടക്കുന്നതിനൊപ്പമാണ്​ ജോളിയുടെ സ്ഥലത്തിൻെറ നികുതിയും കൊണ്ടുപോയതെന്നും എന്നാൽ കേസുള്ളതുകൊണ്ട്​ നികുതി സ്വീകരിക്കാൻ സാധിക്കില്ലെന്ന്​ ഉദ്യോഗസ്ഥർ പറഞ്ഞതായും ഇമ്പീച്ചി മൊയ്​തീൻ വ്യക്തമാക്കി. 20 ദിവസം മുമ്പ്​ ക്രൈംബ്രാഞ്ച് തന്നെ​ വിളിപ്പിച്ചിരുന്നു. വീടോ നാടോ വിട്ട്​ പോകരുതെന്ന നിർദേശം തനിക്ക്​ ലഭിച്ചി​ട്ടില്ലെന്നും ലീഗ്​ നേതാവ്​ പറഞ്ഞു.

ഇ​മ്പി​ച്ചി മൊ​യ്​​തീ​നുമായി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ജോ​ളി​ക്കു​ണ്ടാ​യി​രു​ന്നു. ജോ​ളി 50,000 രൂ​പ ക​ടം ത​ന്ന​താ​യി ഇ​മ്പി​ച്ചി മൊ​യ്​​തീ​ൻ സ​മ്മ​തി​ച്ചി​രു​ന്നു. ര​ണ്ട​ര വ​ർ​ഷം മു​മ്പ്​ മ​ക​ന്​ ഗ​ൾ​ഫി​ൽ പോ​കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു ക​ടം വാ​ങ്ങി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം ജോ​ളി ബാ​ങ്കി​ൽ പോ​യ​തി​​​​െൻറ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന്​ കി​ട്ടി​യി​രു​ന്നു.

ടോം ​തോ​മ​സി​​​​െൻറ വ്യാ​ജ ഒ​സ്യ​ത്ത്​ നി​ർ​മി​ച്ച​ശേ​ഷം വി​ല്ലേ​ജ്​ ഓ​ഫി​സി​ൽ നി​കു​തി​യ​ട​ച്ച്​ ക്ര​മ​പ്പെ​ടു​ത്താ​ൻ ജോ​ളി ഇ​മ്പി​ച്ചി മൊ​യ്​​തീ​​​​െൻറ സ​ഹാ​യം തേ​ടി​യി​രു​ന്നു. കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ച്​ ഒ​ന്നും അ​റി​യി​ല്ലെ​ന്നാ​ണ്​ ലീ​ഗ്​ നേ​താ​വ്​ ​െപാ​ലീ​സി​നോ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്.


Tags:    
News Summary - never help joli for prepare last will testament said League leader -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.