അർജു​െൻറ കൊലപാതകം: ​പൊലീസിനെതിരെ ബന്ധുക്കളും നാട്ടുകാരും

കൊച്ചി: കൊല്ലപ്പെട്ട അർജുനെ കാണാതായത്​ സംബന്ധിച്ച്​ ഇൗമാസം മൂന്നാം തീയതിതന്നെ പരാതിപ്പെ​ട്ടെങ്കിലും പൊലീസ ് കാര്യമായി അന്വേഷിച്ചില്ലെന്ന് പിതാവ് വിദ്യനും നാട്ടുകാരും. പ്രതികളായ നിബിൻ, റോണി തുടങ്ങിയവരെക്കുറിച്ച് വിവ രം നൽകുകയും ‍അഞ്ചാം തീയതി സുഹൃത്തുക്കൾ ഇവരെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പേരിന്​ ചോദ്യ ം ചെയ്ത് വിട്ടയക്കുകയാണ് പനങ്ങാട് പൊലീസ് ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രണ്ടാം തീയതി രാത്രി 10നാണ് ‍ഫോൺ കാൾ വന്നതിനെ തുടർന്ന് അർജുൻ വീട്ടിൽനിന്ന്​ പോയത്. അന്ന്​ രാത്രി 12.11വരെ സുഹൃത്തുക്കളുമായി അർജുൻ ഫോണിൽ ചാറ്റ് ചെയ്തിരുന്നു.

മൂന്നാം തീയതിയും മകൻ തിരിച്ചെത്താത്തതിനെ തുടർന്ന്​ വൈകീട്ട് ആറിന് ലോറി ഡ്രൈവറായ വിദ്യനും സുഹൃത്തുക്കളും പനങ്ങാട് സ്​റ്റേഷനിൽ പരാതി നൽകി. സൈബർ സെല്ലുമായി ബന്ധപ്പെട്ട് അർജു​​െൻറ ഫോൺ ട്രാക് ചെയ്യാൻ അന്ന്​ സി.ഐ ശ്രമിച്ചിരുന്നു. പിന്നീട് ഫോണിൽ അന്വേഷിച്ചപ്പോൾ ‘ഞങ്ങൾ കണിയാന്മാരല്ല കണ്ടെത്തിത്തരാൻ’ രീതിയിൽ പൊലീസ് സംസാരിച്ചതായും പിതാവ് പറഞ്ഞു. ഇതിനിടെ അർജു​​െൻറ സുഹൃത്തുക്കൾ പ്രതികളെ പൊലീസിൽ ഏൽപിച്ചെങ്കിലും കാര്യമായ അന്വേഷണമില്ലാതെ വിട്ടയച്ച​െത്ര. ഇവരാണ്​ ഇപ്പോൾ അറസ്​റ്റിലായത്.

അർജുനെ കണ്ടെത്താൻ പിതാവ്​​ ഹൈകോടതിയിൽ നൽകിയ ഹേബിയസ്​ കോർപസ്​ ഹരജിയിലും പൊലീസി​​െൻറ സമീപനത്തിനെതിരെ പരാമർശമുണ്ട്​. അതിനുമുമ്പ്​ ​പനങ്ങാട്​ പൊലീസിൽ പരാതി നൽകിയെങ്കിലും നിരാശപ്പെടുത്തുന്ന പ്രതികരണമാണുണ്ടായതെന്ന്​ ഹരജിയിൽ ആരോപിക്കുന്നു. മകനെ കാണാതായത്​ സംബന്ധിച്ച്​ പരാതി നൽകിയപ്പോൾ പൊലീസിന്​ ​േ​വറെയും ജോലിയുണ്ടെന്നും സ്വന്തമായി അന്വേഷിച്ച്​ എവിടെയാണുള്ളതെന്ന്​ കണ്ടെത്താനുമാണ്​ സ്​റ്റേഷൻ ഹൗസ്​ ഓഫിസറിൽനിന്ന്​ ലഭിച്ച മറുപടി. എവിടെയാണെന്നറിഞ്ഞാൽ മോചിപ്പിച്ചു കൊണ്ടുവരാമെന്നും എസ്​.എച്ച്​.ഒ പറഞ്ഞു. എന്നാൽ, സ്വന്തമായി അന്വേഷണം നടത്താൻ കഴിയുന്ന അവസ്​ഥയിലുള്ളയാളല്ല താനെന്ന്​ ഹരജിയിൽ പറയുന്നു.

ജ​ൂലൈ എട്ടിനാണ്​ ഹരജി സമർപ്പിച്ചത്​. ഒമ്പതിന്​ പൊലീസിനോട്​ അന്വേഷണ പുരോഗതി സമർപ്പിക്കാൻ കോടതി നിർദേശിക്കുകയും ചെയ്​തു. കേസ്​ വെള്ളിയാഴ്​ച പരിഗണിക്കാനിരിക്കെയാണ്​ മൃതദേഹം ലഭിക്കുന്നത്​. കണ്ടെത്താൻ ​ൈവകിയാൽ മക​​െൻറ ജീവൻവരെ നഷ്​ടമാകുന്ന അവസ്​ഥയുണ്ടാകുമെന്ന മുന്നറിയിപ്പും ഹരജിയിൽ നൽകിയിട്ടുണ്ട്​.

അതേസമയം, പൊലീസിനെതിരായ ആരോപണങ്ങൾ ഡെപ്യൂട്ടി പൊലീസ് കമീഷണർ ജി. പൂങ്കുഴലി നിഷേധിച്ചു. പരാതി കിട്ടിയതുമുതൽ അന്വേഷണം കൃത്യമായി തന്നെയാണ് നടന്നതെന്ന് അവർ പറഞ്ഞു. പനങ്ങാട് പൊലീസ് സ്​റ്റേഷനിൽ പ്രതികളെ ചോദ്യം ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ചോദ്യം ചെയ്യുകയും മൊഴി എടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തെ തുടർന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും. രക്ഷിതാക്കളുടെ മൊഴിയിൽ പൊലീസ് അനാസ്ഥ ഉള്ളതായി ആരോപണമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - nettoor youth's murder; police didn't inquire well alleges his father -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.