കൊച്ചി: കുരുന്നുകളുടെ ചിത്രകഥ പുസ്തകവും കുഞ്ഞുചെരിപ്പുകളും പടിക്കൽ കാത്തുകിടക് കുന്നുണ്ട്. ഫ്ലാറ്റ് സമുച്ചയത്തിെൻറ പാർക്കിങ് ഏരിയയിൽ രഞ്ജിത്തിെൻറയും പ്രവീണിെൻറയ ും കാറുകളും. പ്രവീണും കുടുംബവും വിടപറഞ്ഞപ്പോൾ എളമക്കരയിലെ ‘ആൻറ്ലിയ’ ഫ്ലാറ്റ് സമു ച്ചയത്തിൽ ബാക്കിയാകുന്നത് ഒരിക്കലും മറക്കാനാകാത്ത കുരുന്ന് കളിചിരികളുടെ കണ്ണീര ോർമകൾ. വിനോദയാത്രക്കിടെ നേപ്പാളിൽ ശ്വാസംമുട്ടി മരിച്ച സംഘത്തിലെ പ്രവീൺ കൃഷ്ണൻ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവർ ഇവിടെ 401ാം നമ്പർ ഫ്ലാറ്റിലായിരുന്നു താമസം.
ദുബൈയിൽ സ്വന്തമായി നിർമാണ കമ്പനിയുള്ള പ്രവീൺ ഏതാനും മാസം കൂടുമ്പോഴാണ് നാട്ടിലെത്തുക. ശരണ്യക്കും മക്കൾക്കും കൂട്ട് അച്ഛൻ ശശിധരക്കുറുപ്പായിരുന്നു. അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ഫാമിന് പഠിക്കുന്ന ശരണ്യയുടെ സൗകര്യത്തിനാണ് രണ്ടുവർഷം മുമ്പ് എളമക്കരയിൽ ഫ്ലാറ്റെടുത്തത്. ഇവരോടൊപ്പം മരിച്ച സുഹൃത്ത് രഞ്ജിത്ത് കുമാറും കുടുംബവും ഇവിടെയെത്തിയ ശേഷം എല്ലാവരും ഒരുമിച്ചാണ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചത്. നിരന്നുകിടക്കുന്ന കളിപ്പാട്ടങ്ങൾ, പ്രവീണിെൻറയും ശരണ്യയുടെയും കുഞ്ഞുമക്കളോട് കൂട്ടുകൂടാൻ എത്തുന്ന കുരുന്നുകൾ...എല്ലാം ഓർമകളായി മാറിയെന്ന് വിശ്വസിക്കാൻ സമീപ ഫ്ലാറ്റുകാർക്ക് ഇനിയുമായിട്ടില്ല.
കൂട്ടുകാർ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് കുഞ്ഞു മെറില്ലയും മെയ്റ്റലും. താമസക്കാരുടെ അസോസിയേഷൻ ട്രഷറർ ഡോൺ ഡേവിസിെൻറ മക്കളായ ഇവരോടൊപ്പമായിരുന്നു ശ്രീഭദ്രയും ആർച്ചയും അഭിനവും ഒഴിവുസമയങ്ങളിലെല്ലാം. ‘ചിലപ്പോൾ ഞങ്ങളുടെ ഫ്ലാറ്റിൽ, അല്ലെങ്കിൽ അവരുടെ അടുത്ത്, ഒഴിവുസമയങ്ങളിൽ കുട്ടികൾ എപ്പോഴും ഒരുമിച്ചായിരിക്കും’- ഡോണിെൻറ വാക്കുകൾ. യാത്ര കഴിഞ്ഞ് അവരെത്തുമ്പോൾ തിരിച്ചെത്താം എന്ന് പറഞ്ഞാണ് ശശിധരക്കുറുപ്പ് കൊല്ലത്തെ വീട്ടിലേക്ക് പോയത്.
അവധിക്ക് വരുമ്പോൾ ഭാര്യയും മക്കളുമായി പ്രവീൺ യാത്ര പോകും. എല്ലാ ആവശ്യങ്ങൾക്കും സജീവമായി ഇടപെട്ടിരുന്ന കുടുംബമായിരുന്നു അവരുടേതെന്ന് അസോസിയേഷൻ സെക്രട്ടറി ജി. അജിത് കുമാർ പറഞ്ഞു.
ചിരിച്ച മുഖത്തോടെ മാത്രമേ ശരണ്യയെ കാണാറുള്ളു. ഫ്ലാറ്റിലെ എല്ലാ നിലയിലും കുരുന്നുകൾക്ക് കൂട്ടുകാരുണ്ടെന്ന് അയൽവാസിയായ റീന പറയുന്നു. അവസാനമായി അവർ യാത്രപറഞ്ഞിറങ്ങുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ കണ്ട് വിതുമ്പുകയാണ് ഫ്ലാറ്റ് നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.