അഭിരാമി

കൊല്ലം ഉളിയക്കോവിലിൽ യുവതി കുത്തേറ്റു മരിച്ചു

കൊല്ലം: ഉളിയക്കോവിലിൽ അയൽവാസിയുടെ കുത്തേറ്റ്‍ യുവതി മരിച്ചു. 24 വയസുള്ള അഭിരാമിയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ മാതാവ് ലീനക്കും പ്രതി ഉമേഷ്ബാബുവിനും പരിക്കേറ്റു.

ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി തർക്കമുണ്ടായിരുന്നു. ഉമേഷ് ബാബുവിന്‍റെ വീട്ടിൽ നിന്നുള്ള മലിനജലം അഭിരാമിയുടെ വീടിന് സമീപത്തൂടെയാണ് ഒഴുക്കിയിരുന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

രണ്ട് കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അനുനയ ചർച്ച നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഉമേഷ് ബാബു കത്തിയുമായെത്തി അഭിരാമിയെയും ലീനയെയും ആക്രമിക്കുകയായിരുന്നു. അഭിരാമി സംഭവ സ്ഥലത്തു മരിച്ചു. നിലത്തു കിടന്ന കത്തിയിലേക്ക് വീണാണ് ഉമേഷ് ബാബുവിന് പരിക്കേറ്റത്.

Tags:    
News Summary - Neighbour killed Lady in Kollam Uliyakovil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.