സിസിലി ചെല്ലപ്പൻ
Posted On
date_range Updated On
date_range അയൽവാസിയുടെ ആക്രമണത്തിൽ വയോധികക്ക് ഗുരുതര പരിക്ക്
തിരുവല്ല: അയൽവാസിയുടെ ആക്രമണത്തിൽ നിരണം സ്വദേശിയായ 70കാരിക്ക് ഗുരുതര പരിേക്കറ്റു. നിരണം കാഞ്ഞിൽമൂട്ടിൽ കോളനിയിൽ സിസിലി ചെല്ലപ്പനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂേന്നാടെയായിരുന്നു സംഭവം.
സിസിലിയുടെ അയൽവാസിയായ വിഷ്ണുവാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ വീടിെൻറ വാതിലും ജനാലകളും ഗൃഹോപകരണങ്ങളും തകർന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സിസിലിക്ക് പരിക്കേറ്റത്. സിസിലിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ വിഷ്ണുവിനെതിരെ കേസെടുത്തതായും ഇയാൾ ഒളിവിലാണെന്നും പുളിക്കീഴ് എസ്.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.