Posted On
date_range Updated On
date_range പണം തട്ടൽ: നീതുവിന്‍റെ കാമുകനും അറസ്റ്റിൽ
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി നീതുരാജിൽനിന്നും പണവും സ്വർണവും തട്ടിയ കേസിൽ കാമുകൻ കളമശ്ശേരി എച്ച്.എം.ടി കോളനി വാഴയിൽ വീട്ടിൽ ഇബ്രാഹീം ബാദുഷ (28) അറസ്റ്റിൽ. രണ്ടുവർഷത്തിനിടെ തന്‍റെ പക്കൽനിന്ന് 30 ലക്ഷം രൂപയും സ്വർണവും തട്ടിയെന്ന നീതുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. കൂടാതെ, നീതുവിന്‍റെ മകനെ ഇയാൾ മർദിച്ചെന്നും പരാതിയിൽ പറയുന്നു. ബാലനീതി, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.