സ്വപ്ന ജോലി നേടിയ നീരജ് പറയുന്നു; ഫേസ്ബുക്ക് ഒരു കുട്ടിക്കളിയല്ല

വടകര: ഫേസ്ബുക്കില്ലാത്തൊരു ദിനത്തെ കുറിച്ച് ചിന്തിക്കാന്‍ ഇന്നത്തെ ഭൂരിഭാഗം യുവാക്കള്‍ക്കും കഴിയില്ല. എന് നാല്‍, ഈ ഇഷ്ടം വിനോദ ഉപാധിയെന്ന നിലയില്‍ നിന്നുമാറിയാല്‍ കാര്യങ്ങള്‍ മാറിമറയുമെന്ന കഥപറയുകയാണ് വടകര മണിയൂര് ‍ സ്വദേശിയായ യുവ എൻജിനീയര്‍ നീരജ് ഗോപാല്‍. ഫേസ്ബുക്കിന്‍റെ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ കണ്ടെത്തി റിപ്പോര്‍ ട്ട് ചെയ്ത നീരജിന് ഫേസ്ബുക്ക് സ്വപ്നജോലി നല്‍കിയാണ് നന്ദി അറിയിച്ചത്. ഫേസ്ബുക്ക് ലണ്ടനില്‍ പ്രോഡക്ട് സെക്യൂരിറ്റി അസ്സസ്മെന്‍റ്സ് ആന്‍ഡ് അനാലിസിസ് വിഭാഗത്തില്‍ സെക്യൂരിറ്റി അനലിസ്റ്റ് ഫോര്‍ വൈറ്റ് ഹാറ്റ് എന്ന പദവിയിലാണ് നീരജിന് നിയമനം ലഭിച്ചത്.

കഴിഞ്ഞ നാല് വര്‍ഷമായി സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനായ ഫേസ്ബുക്കിന്‍റെ ഗുരുതര സെക്യൂരിറ്റി പിഴവുകള്‍ കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് നീരജ് `മാധ്യമ'ത്തോട് പറഞ്ഞു. തുടര്‍ന്നാണ് ഇന്‍റര്‍വ്യൂ നടക്കുന്നതും ജോലി ലഭിക്കുന്നതും. നാളിതുവരെ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട പഠനങ്ങളൊന്നും നടത്തിയിട്ടില്ല. ഗൂഗിളില്‍ സേര്‍ച്ച് ചെയ്തും ഫേസ്ബുക്കിന്‍റെ സെക്യൂരിറ്റി പിഴവുകളെക്കുറിച്ചുള്ള ബ്ളോഗുകള്‍ പഠിക്കുന്നതും പതിവാക്കിയിരുന്നു.

10ാം ക്ലാസില്‍ ഐ.ടി വിഷയത്തിൽ നല്ല മാര്‍ക്കുണ്ടായിരുന്നു. അതിന് ശേഷമാണ് വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങിത്തരുന്നത്. തുടക്കത്തില്‍ എല്ലാവരെയും പോലെ കമ്പ്യൂട്ടര്‍ ഗെയിമിലായിരുന്നു കമ്പം. പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷം ഐ.ടിയില്‍ ഡിപ്ളോമ കോഴ്സ് ചെയ്തു. പിന്നീട്, ക്യാമ്പസ് സെലക്ഷന്‍ വഴി ബംഗളൂരുവില്‍ വിപ്രോയില്‍ ജോലി ലഭിച്ചു. ജോലിക്ക് ഒപ്പം സിസ്റ്റംസ് എൻജിനീയറിങ്ങില്‍ എം.എസ് ചെയ്തു. ആ സമയത്താണ് ഫേസ്ബുക്കിന്‍റെ ബഗ്ഗ് ഹണ്ടിങ് ആരംഭിക്കുന്നത്.

2016 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ഫേസ്ബുക് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. കണ്ടുപിടിക്കുന്ന സെക്യൂരിറ്റി പിഴവ് എത്രത്തോളം ഗൗരവം ഏറിയതാണെന്നതും റിപ്പോർട്ടിന്‍റെ ക്വാളിറ്റിയെയും അടിസ്ഥാനപ്പെടുത്തിയാണ് ഫേസ്ബുക്കിന്‍റെ ഹാള്‍ ഓഫ് ഫെയിം റാങ്കിംഗ് നടത്തുന്നത്. എല്ലാ വര്‍ഷങ്ങളിലും ഹാള്‍ ഓഫ് ഫെയിമില്‍ റാങ്കിംഗില്‍ ആദ്യ 15 -ല്‍ ഇടം പിടിക്കാന്‍ നീരജിന് കഴിഞ്ഞു. `എന്നെ സംബന്ധിച്ചെടുത്തോളം ലഭിച്ചത് സ്വപ്ന ജോലി തന്നെയാണ്, എല്ലാറ്റിനും കാരണം അച്ഛനാണ്. അധ്വാനിക്കാനുള്ള മനസുണ്ടെങ്കില്‍ നേടിയെടുക്കാന്‍ കഴിയാത്ത ഒന്നുമില്ലെന്ന്' നീരജ് പറയുന്നു. വടകര മണിയൂര്‍ തുറശ്ശേരിക്കടവ് സ്വദേശിയായ നീരജ് റിട്ട. അധ്യാപകരായ പി.കെ.ഗോപാലന്‍, നിര്‍മ്മല എന്നിവരുടെ മകനാണ്. ഭാര്യ: ഡോ. അഞ്ജുഷ.

Tags:    
News Summary - neeraj gopal facebook debug -lifestyle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.