കോട്ടയം: ‘എല്ലാവരും പറഞ്ഞു, എനിക്ക് നീതി തരാമെന്ന്. കെവിൻ ചേട്ടെൻറ മരണത്തിന് കാരണക്കാരനായ എസ്.ഐ വീണ്ടും പൊലീസിൽ എത്തുന്നു. ഇതാണോ ഞങ്ങൾക്കുള്ള നീതി’ -കൊല്ലപ്പെട്ട കെവിെൻറ ഭാര്യ നീനു ചോദിക്കുന്നു. ഞങ്ങൾക്ക് നീതി നിഷേധിക്കുകയാണ്. ഇങ്ങനെ വരുമെന്ന് ഒരിക്കലും കരുതിയില്ല- മുൻ ഗാന്ധിനഗർ എസ്.ഐ എം.എസ്. ഷിബുവിെൻറ സസ്പെൻഷൻ പിൻവലിച്ചതിനെക്കുറിച്ച് മാധ്യമങ്ങേളാട് പ്രതികരിക്കുകയായിരുന്നു നീനു.
‘എന്നെ ബലമായി വീട്ടുകാർക്ക് പിടിച്ചുകൊണ്ടുപോകാൻ അനുവാദം കൊടുത്തത് അയാളാണ്. പ്രായപൂർത്തിയായ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ നിയമസഹായം ചെയ്യേണ്ട ഉദ്യോഗസ്ഥനാണ് എെൻറ വീട്ടുകാർക്കൊപ്പം നിന്നത്. ഒടുവിൽ കെവിൻ ചേട്ടനെ എന്നെന്നേക്കുമായി ഇല്ലാതാക്കി. മജിസ്ട്രേറ്റിന് മൊഴി നൽകിയപ്പോഴും കോടതിയിൽ മൊഴി കൊടുത്തപ്പോഴും ഞാൻ പറഞ്ഞതാണ് ഇൗ ഉദ്യോഗസ്ഥൻ ചെയ്ത ക്രൂരത. ഇങ്ങനെയൊരാൾ സർവിസിൽ ഇരിക്കുന്നത് ശരിയല്ല. അന്ന് അയാളെ പുറത്താക്കിയപ്പോൾ ഏറെ സന്തോഷിച്ചിരുന്നു. ഇങ്ങനെ തരംതാഴ്ത്തി തിരിച്ചെടുക്കാനാണെങ്കിൽ എന്തിനാ പുറത്താക്കിയേ? അന്നേ സർവിസിൽ െവച്ചുകൂടായിരുന്നോയെന്നും നീനു േചാദിച്ചു. പൊലീസ് അധികാരികളും സർക്കാറുമൊന്നും ഞങ്ങൾക്കൊപ്പമല്ല. പ്രതികൾക്കൊപ്പമാണ്. എനിക്ക് പാർട്ടിയോ രാഷ്ട്രീയമോ ഒന്നുമില്ല. തീരുമാനം പിൻവലിക്കുമെന്നാണ് കരുതുന്നതെന്നും നീനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.