????? ?????? ????????????

ഉദ്​ഘാടനത്തിനൊരുങ്ങി നീലേശ്വരം ഇൻഡോർ ഷട്ടിൽ സ്​റ്റേഡിയം

നീലേശ്വരം: നീലേശ്വരം നഗരസഭ കടിഞ്ഞിമൂല ജി.ഡബ്ല്യു എൽ.പി സ്കൂൾ മൈതാനത്ത് നിർമിച്ച ഇൻഡോർ ഷട്ടിൽ സ്​റ്റേഡിയം ഉദ്​ഘാടനത്തിനൊരുങ്ങി. അത്യാധുനിക സൗകര്യങ്ങളോടെ 40 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ ഇൻഡോർ ഷട്ടിൽ സ്​​റ്റേഡിയം നിർമിച്ചത്.

അന്താരാഷ്​ട്ര നിലവാരത്തിൽ തയാറാക്കിയ സ്​റ്റേഡിയം ഉപയോഗപ്പെടുത്തി മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.കായിക താരങ്ങളെയും വിദഗ്ധരെയും ഉൾപ്പെടുത്തി രൂപവത്​കരിക്കുന്ന കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും സ്​റ്റേഡിയത്തി​​െൻറ നടത്തിപ്പ്.

ഷട്ടിൽ ബാഡ്മിൻറൺ കളിയിൽ താൽപര്യമുള്ള യുവാക്കളെയും വിദ്യാർഥിനികളെയും കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ആഗസ്​റ്റ്​ അവസാന വാരത്തിൽ ഉദ്​ഘാടനം നടത്താനുള്ള ശ്രമത്തിലാണ് നഗരസഭ ഭരണസമിതി.

നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, വൈസ് ചെയർപേഴ്സന വി. ഗൗരി, സ്​ഥിരം സമിതി ചെയർമാന്മാരായ പി.പി. മുഹമ്മദ് റാഫി, എ.കെ. കുഞ്ഞികൃഷ്ണൻ, കൗൺസിലർ കെ. തങ്കമണി എന്നിവർ ഇൻഡോർ സ്​റ്റേഡിയം സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

Tags:    
News Summary - neeleshwaram indore shuttle stadiu ready -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.