ഇടുക്കി/ഗാന്ധിനഗർ (കോട്ടയം): രാജ്കുമാർ മരിച്ച കേസിൽ ഫയൽ പരിശോധനയും പ്രാഥമിക മെ ാഴിയെടുപ്പും പൂർത്തിയാക്കി മറ്റ് അന്വേഷണത്തിലേക്ക് കടക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേ ക അന്വേഷണസംഘത്തിെൻറ തീരുമാനം. ഇതനുസരിച്ച് ശനിയാഴ്ച ആദ്യഘട്ട മൊഴിയെടുപ്പ് പൂ ർത്തിയാക്കി.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ, പീരുമേട് സബ് ജയിൽ, രാജ്കുമാറിെൻറ വാഗ മണ്ണിലെ വീട്, പീരുമേട് താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങള ിൽ എത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തതും രേഖകൾ പരിശോധിച്ചതും. ശാസ്ത്രീയ പരിശോധനക്കും ശേഷമായിരിക്കും ചോദ്യംെചയ്യൽ അടക്കം നടപടി. മൂന്നു സംഘമായി തിരിഞ്ഞാണ് അന്വേഷണം. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യുവിെൻറ നേരിട്ടുള്ള മേല്‍നോട്ടത്തിലാണിത്. 10 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ പ്ലാൻ ചെയ്താണ് മുന്നോട്ടുപോകുന്നതെന്ന് അേന്വഷണ സംഘം സൂചന നൽകി.
ശനിയാഴ്ച രാവിലെ 10ന് കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിനിലെത്തി, പോസ്റ്റ്മോർട്ടം നടത്തിയ രണ്ട് ഡോക്ടർമാരുടെ മൊഴിയെടുത്ത് വൈകീട്ട് 4.30നാണ് മടങ്ങിയത്. രാജ്കുമാറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടുതവണ ചികിത്സക്ക് കൊണ്ടുവന്നിരുന്നുവെന്ന കാര്യം ഇപ്പോൾ അന്വേഷിച്ചിട്ടില്ലെന്നാണ് അറിയുന്നത്. രഹസ്യമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്നതെങ്ങനെയെന്ന സംശയം സംഘം ചോദിച്ചു. ഇക്കാര്യത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അന്വേഷണസംഘം നിർദേശിച്ചതായാണ് വിവരം.
അതിനിടെ പീരുമേട് സബ് ജയിലിൽ മരിച്ച റിമാൻഡ് പ്രതി കുമാറിനെ മർദിച്ചത് കൈക്കൂലി കിട്ടാത്തതിനെത്തുടർന്നെന്ന ആരോപണവുമായി കുമാറിെൻറ സ്ഥാപനത്തിൽ ചിട്ടി നിക്ഷേപകനായ അരുൺ രംഗത്തെത്തി. 20 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. വീട്ടിൽ പണമുണ്ടോ എന്നറിയാൻ അർധരാത്രി തെളിവെടുപ്പ് നടത്തിയെന്നും ഭാര്യയുടെ മുന്നിലിട്ടും കുമാറിനെ മർദിെച്ചന്നും അരുൺ പറഞ്ഞു. തട്ടിപ്പ് അന്വേഷണ വേളയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കും. അതിനിടെ കസ്റ്റഡി മർദനം നടന്നതായി ക്രൈബ്രാഞ്ച് ഏതാണ്ട് സ്ഥിരീകരിച്ചതായാണ് സൂചന.
നാലുദിവസം അന്യായമായി കസ്റ്റഡിയിൽെവച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സി.സി ടി.വി ദൃശ്യങ്ങളും സ്റ്റേഷനിലെ രേഖകളും മൊഴികളും പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് നിഗമനം. ജയിൽ അധികൃതരോടും ആശുപത്രി ജീവനക്കാരോടും ഡോക്ടർമാരോടും കൂടാതെ രാജ്കുമാറിെൻറ ഭാര്യ, മക്കൾ എന്നിവരോടും കാര്യങ്ങൾ തിരക്കി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയുമെടുത്തു.
വീഴ്ചയുണ്ടെങ്കിൽ നടപടി –ഡി.ജി.പി
ആലുവ: നെടുങ്കണ്ടത്തെ രാജ്കുമാറിെൻറ കസ്റ്റഡി മരണത്തിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. എ.ഡി.ജി.പി അന്വേഷണത്തിന് നേതൃത്വം നല്‍കും. ഐ.ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. കസ്റ്റഡിയിലെടുക്കാന്‍ കാരണമായ സാമ്പത്തിക ഇടപാടുകളടക്കം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കും. ജൂലൈ 10നകം റിപ്പോര്‍ട്ട് തരാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.