നെടുമ്പാശ്ശേരി-വിയറ്റ്നാം സർവിസ് തുടങ്ങി

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വി​യ​റ്റ്‌​നാ​മി​ലെ ഹോ ​ചി മി​ൻ സി​റ്റി​യി​ലേ​ക്ക് വി​യ​റ്റ്ജെ​റ്റി​ന്റെ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ച്ചു -കേ​ര​ള​ത്തി​ൽ​നി​ന്ന് വി​യ​റ്റ്നാ​മി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​ന​സ​ർ​വി​സ് കൂ​ടി​യാ​ണി​ത്. വി​യ​റ്റ്ജെ​റ്റ് ക​മേ​ഴ്‌​സ്യ​ൽ വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്റ് ജ​യ് എ​ൽ.​ലിം​ഗേ​ശ്വ​ര​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

കൊ​ച്ചി​യെ തെ​ക്കു​കി​ഴ​ക്കേ​ഷ്യ​ൻ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ബ​ന്ധി​പ്പി​ക്കു​ന്ന 45 വി​മാ​ന സ​ർ​വി​സു​ക​ളി​ലൊ​ന്നാ​യി വി​യ​റ്റ്ജെ​റ്റി​ന്റെ പു​തി​യ സ​ർ​വി​സ് മാ​റും. തു​ട​ർ​ന്നും കൂ​ടു​ത​ൽ വി​യ​റ്റ്നാം ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​യ​റ്റ്ജെ​റ്റ് കൊ​ച്ചി-​ഹോ ചി ​മി​ൻ സി​റ്റി പു​തി​യ സ​ർ​വി​സി​ന്റെ ആ​ദ്യ ബോ​ർ​ഡി​ങ്​ പാ​സ് സി​യാ​ൽ എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ ജി. ​മ​നു കൈ​മാ​റി. സി​യാ​ൽ ക​മേ​ഴ്‌​സ്യ​ൽ വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​സ​ഫ് പീ​റ്റ​ർ, കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എ​സ്. ജ​യ​ൻ, എ.​ഒ.​സി.​സി ചെ​യ​ർ​മാ​ൻ ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ വി​യ​റ്റ്ജെ​റ്റ് സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​ത്. വി.​ജെ 1811 വി​മാ​നം ഹോ ​ചി മി​ൻ സി​റ്റി​യി​ൽ​നി​ന്ന് 19:20ന് ​പു​റ​പ്പെ​ട്ട് 22:50ന് ​കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തും. വി.​ജെ 1812 മ​ട​ക്ക​വി​മാ​നം 23:50ന് ​കൊ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 06:40ന് ​ഹോ ചി ​മി​ൻ സി​റ്റി​യി​ൽ എ​ത്തും.

ക​ഴി​ഞ്ഞ​വ​ർ​ഷം കൊ​ച്ചി വ​ഴി 89.82 ല​ക്ഷം യാ​ത്ര​ക്കാ​ർ

നെ​ടു​മ്പാ​ശ്ശേ​രി: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 89.82 ല​ക്ഷം​പേ​ർ സി​യാ​ലി​ലെ ടെ​ർ​മി​ന​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ യാ​ത്ര​ന​ട​ത്തി. ന​ട​പ്പ് സാ​മ്പ​ത്തി​ക​വ​ർ​ഷം ഒ​രു​കോ​ടി​യി​ലേ​റെ യാ​ത്ര​ക്കാ​രെ​യാ​ണ് സി​യാ​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ രാ​ജ്യ​ത്ത് മൂ​ന്നാം​സ്ഥാ​ന​ത്താ​ണ് കൊ​ച്ചി വി​മാ​ന​ത്താ​വ​ളം.

Tags:    
News Summary - Nedumbassery-Vietnam service started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.