Posted On
date_range Updated On
date_range നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളത്തിൽ; ആഗസ്ത് 26 വരെ അടച്ചിടും
നെടുമ്പാശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിൽ മുങ്ങി. റൺവേയും സോളാർ പാനലുമടക്കം വെള്ളത്തിനടിയിൽ ആയതോടെ സർവീസുകൾ ഇൗ മാസം 26 വരെ നിർത്തിവെച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ആഗസ്റ്റ് 15ന് നാലു ദിവസത്തേക്കായിരുന്നു പ്രവർത്തനം നിർത്തിവെച്ചിരുന്നത്. വെള്ളം ഇറങ്ങാത്ത സാഹചര്യത്തിൽ നിയന്ത്രണം നീട്ടുകയായിരുന്നു.
മുല്ലപ്പെരിയാറും ഇടുക്കി–ചെറുതോണി അണക്കെട്ടും തുറന്നതോടെ വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിലും റൺവെയിലും അടക്കം വെള്ളം കയറിയിരുന്നു. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു: 0484–3053500, 0484–2610094
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.