ഇത്തവണ 'ജനങ്ങൾ തൃശൂർ ഇങ്ങ് തരു'മെന്ന് സുരേഷ് ഗോപി

തൃശൂർ: ശബരിമല വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാ‍ർഥി സുരേഷ്ഗോപി. സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാർ നടത്തിയത് തോന്നിവാസമാണ്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും വികാര വിഷയമാണെന്നും സുരേഷ്ഗോപി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

തൃശൂരിന് വിനോദ സഞ്ചാര സാധ്യതകളുണ്ടെന്നും ജയിച്ചാൽ അത്തരം പദ്ധതികൾ നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'തൃശൂ‍ർ ഞാനിങ്ങെടുക്കുകയാണെ'ന്ന് പറഞ്ഞ സുരേഷ് ഗോപി, 'ജനങ്ങൾ തൃശൂർ ഇങ്ങ് തരു'മെന്നാണ് വ്യക്തമാക്കിയത്. ജനങ്ങൾ വിജയം തരട്ടെയെന്നും അവകാശവാദങ്ങളില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 

Tags:    
News Summary - NDA Candidate Suresh Gopi Started Election Campaign in Thrissur Constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.