കൊച്ചി: ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ കോഴിക്കോട്ടെ എൻ.ഡി.എ സ്ഥാനാര്‍ഥി അഡ്വ. കെ.പി. പ് രകാശ് ബാബുവിന് ജാമ്യം. പ്രകാശ് ബാബുവിന്‍റെ ഹരജിയിൽ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.
ശബരിമലയില്‍ ചിത്തിര ആ ട്ട പൂജാദിവസം സ്ത്രീയെ ആക്രമിച്ച കേസിലായിരുന്നു റിമാന്‍ഡ് ചെയ്തത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ പ്രകാശ് ബാബുവിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരുന്നത്. യുവമോർച്ച സംസ്ഥാന അധ്യക്ഷനായ പ്രകാശ് ബാബു നിലവിൽ കൊട്ടാരക്കര സബ് ജയിലിലാണ്.
വധശ്രമം, ഗൂഢാലോചന, അന്യായമായി തടസ്സം നിൽക്കൽ അടക്കമുള്ള 308, 143, 144,146, 147, 149, 120 ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രകാശ്ബാബുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. ചിത്തിര ആട്ട വിശേഷവുമായി ചുമത്തപ്പെട്ട കേസിൽ 16ാം പ്രതിയായ പ്രകാശ്ബാബു മാർച്ച് 28ന് പമ്പ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.