Posted On
date_range Updated On
date_range പാലാ അടക്കം ഒരു സീറ്റും മാറില്ലെന്ന് എൻ.സി.പി
കൊച്ചി: പാലാ അടക്കം ഒരു നിയമസഭാ സീറ്റും മാറില്ലെന്ന് എൻ.സി.പി നേതാവ് ടി.പി പീതാംബരൻ മാസ്റ്റർ. പാലാ സീറ്റ് കൈമാറണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പിലും പാർട്ടി നാലിടത്ത് മൽസരിക്കുമെന്ന് പീതാംബരൻ മാസ്റ്റർ പറഞ്ഞു.
സീറ്റ് സംബന്ധിച്ച് ഒരു തർക്കവും പാർട്ടിയിലില്ല. സംഘടനാ പ്രവർത്തനം സംബന്ധിച്ചാണ് ഇന്നത്തെ യോഗം ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.സി.പി സംസ്ഥാന നേതൃ യോഗത്തിന് മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.