വർഗീസിനെതിരെ സത്യവാങ്​മൂലം:  സി.പി.എമ്മിനെതിരെ മാവോവാദികൾ

മാനന്തവാടി: വർഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് സർക്കാർ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം വിവാദമായി നിലനിൽക്കേ ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് മാവോവാദികൾ. സി.പി.ഐ മാവോയിസ്റ്റ് അർബൻ ഏരിയ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്റർ മാനന്തവാടിയിലെ മാധ്യമങ്ങളുടെ ഓഫിസിൽ എത്തിക്കുകയായിരുന്നു. മുതലാളിത്തത്തി​െൻറ പാദസേവകർക്കേ ജനങ്ങൾക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച വർഗീസിനെ മോഷ്ടാവാക്കാൻ കഴിയൂ.

തിരുനെല്ലിയിൽ ആദിവാസികളെ അടിമപ്പണിയെടുപ്പിച്ച ജന്മിമാർ സി.പി.എമ്മി​െൻറ മിത്രങ്ങളാണ്. കമ്യൂണിസ്റ്റ് കുപ്പായമിട്ട് കുത്തക മുതലാളിത്തത്തിന് സേവ ചെയ്യുന്നതിനെതിരെ സി.പി.എം അണികൾ ഉണരുക, മാവോവാദ ജനകീയ യുദ്ധപാതയിൽ അണിനിരക്കുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. സർക്കാർ സത്യവാങ്മൂലത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐയും രംഗത്തുവന്നിരുന്നു.

2016 ആഗസ്റ്റിലായിരുന്നു സർക്കാർ സത്യവാങ്മൂലം നൽകിയത്. വർഗീസി​െൻറ കൊലപാതകത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വർഗീസി​െൻറ സഹോദരൻ തോമസ് നൽകിയ കേസിലാണ് സർക്കാർ വിവാദ സത്യവാങ്മൂലം നൽകിയത്.

Tags:    
News Summary - naxalite varghese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.