Posted On
date_range Updated On
date_range പ്ലസ് വൺ സീറ്റ്: മന്ത്രിയുടേത് വംശീയ മുൻവിധി -ഫ്രറ്റേണിറ്റി
മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലപ്പുറം ജില്ലയുടെ പേരിൽ വികാരമുണ്ടാക്കുന്നത് ഗുണകരമല്ലെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന വംശീയ മുൻവിധിമൂലമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ പറഞ്ഞു.
പ്ലസ് വൺ ബാച്ച് വിഷയത്തിൽ ഇടപെടാതെ മലപ്പുറത്തിനും അവിടെയുള്ള ജനങ്ങൾക്കുമെതിരെ വംശീയ ആരോപണങ്ങൾ ഉന്നയിക്കുന്ന നിലപാട് ഇടതു നേതാക്കളും മന്ത്രിമാരും അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും കെ.എം. ഷെഫ്രിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.