'നവമാംഗല്യം' പദ്ധതിയുമായി പട്ടുവം പഞ്ചായത്ത്

കണ്ണൂർ: അവിവാഹിതരായ സ്ത്രീ പുരുഷന്മാർക്ക് ഇനി കല്യാണത്തെകുറിച്ച് ആധി വേണ്ട. വിവാഹം കഴിയാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 'നവമാംഗല്യം' പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ് കണ്ണൂർ തളിപ്പറമ്പ് പട്ടുവം പഞ്ചായത്ത്.


കെട്ടുപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീ പുരുഷന്മാരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ ബന്ധം കണ്ടെത്തിക്കൊടുക്കാനാണ് 'നവമാംഗല്യം'പദ്ധതിയിട്ടിരിക്കുന്നത്. 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീ പുരുഷന്മാരുടെ രജിസ്ട്രി തയ്യാറാക്കും. അതിനു ശേഷം താല്പര്യമുള്ളവർക്ക് പരിചയപ്പെടാനുള്ള അവസരമൊരുക്കും.


വിവാഹത്തിന് സമ്മതമെങ്കിൽ അതിന്റെ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഹാൾ നൽകും കൂടാതെ സാമ്പത്തികമായി പിന്നോക്കം നിക്കുന്നവരാണെങ്കിൽ വിശദമായി പരിശോധിച്ച് സാമ്പത്തിക സൗകര്യങ്ങൾ നൽകും. ഇതിന്റെ ഭാഗമായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ യുവജനക്ഷേമ ബോർഡിനെയും ഐ.സി.ഡി.എസ് പ്രതിനിധികളെയും ഉൾകൊള്ളിച്ചുകൊണ്ട് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.


ആകെ 13 വാർഡുകളാണുള്ളത് അതിൽ ഓരോ വാർഡുകളിലും 10 മുതൽ 15 ശതമാനം വരെ സ്ത്രീ പുരുഷന്മാർ കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്നതായി കണ്ടെത്തി. ഇതിനെ കാര്യമായി എടുത്തുകൊണ്ടുള്ള ചർച്ചകൾ നടത്തുകയും ഒടുവിൽ ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കാൻ തീരുമാനം എടുക്കുകയുമായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി പറഞ്ഞു.


ശേഷം 2022-23 പദ്ധതികളിൽ ഇത് ഉൾപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. ഇതിനായി താത്കാലിക ഫണ്ടും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ വിവിധ പഞ്ചായത്തുകളിൽ നിന്നും വരുന്നുണ്ടെന്നും പഞ്ചായത് പ്രസിഡന്റ് പറഞ്ഞു.   

Tags:    
News Summary - navamangalyampolicypattuvampunchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.